ജമ്മു കശ്മീര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ്, 61 ശതമാനം; ഏറ്റവും ഉയർന്ന പോളിംഗ് ഇൻഡെർവാൾ മണ്ഡലത്തിൽ

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ റെക്കോര്‍ഡ് പോളിംങ്. രാത്രി 11.30 വരെ 61 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 24 മണ്ഡലത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. വോട്ടിങ് ശതമാനം മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 58.46%ആയിരുന്നു പോളിങ്.

ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് ഇൻഡെർവാൾ മണ്ഡലത്തിലാണ്, 82 ശതമാനം. കിഷ്ത്വാർ മണ്ഡലത്തിൽ 78 ശതമാനം പോളിംഗും രേഖപ്പെടുത്തിയിട്ടുണ്ട്. ഒമ്പത് വനിത സ്ഥാനാര്‍ഥികളടക്കം 219 പേരാണ് 24 മണ്ഡലങ്ങളിലായി മണ്ഡലങ്ങളില്‍ ജനവിധി തേടിയത്. 90പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി, എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍, പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍. 90 മണ്ഡലങ്ങലുള്ള ജമ്മു കശ്മീരിൽ ഈ മാസം 25, അടുത്ത മാസം ഒന്ന് തീയതികളില്‍ രണ്ടും മൂന്നും ഘട്ട തിരഞ്ഞെടുപ്പ് നടക്കും. ഹരിയാനയ്‌ക്കൊപ്പം ഒക്ടോബര്‍ 8നാണ് ജമ്മു കശ്മീരിലെ വോട്ടെണ്ണല്‍.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി