വാണിജ്യ പാചക വാതക സിലണ്ടറിന്റെ വില കുറച്ചു

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.വാണിജ്യ സിലിണ്ടര്‍ വില 1896.50 ല്‍ നിന്ന് 1863 ആയി.

ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ മാസം ആദ്യവും സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 94 രൂപ 50 പൈസയാണ് അന്ന് കുറച്ചത്.