ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് വിലക്കി; യുവതി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് എതിര്‍ത്ത ഭര്‍ത്താവിനെ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരയിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം നടന്നത്. മഹേശ്വര്‍ കുമാര്‍(25) എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലപ്പെട്ട മഹേശ്വര്‍ കുമാറിന്റെ ഭാര്യ റാണി കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ആയിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട മഹേശ്വര്‍ കൊല്‍ക്കത്തയില്‍ കൂലിപ്പണി ചെയ്ത് വരുകയായിരുന്നു മഹേശ്വര്‍. ഇയാള്‍ അടുത്തിടെയാണ് ബിഹാറിലേക്ക് മടങ്ങിയത്. ആറ് വര്‍ഷം മുന്‍പ് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. റാണി കുമാരി പതിവായി ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ചെയ്തിരുന്നു.

റാണിയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 9500ല്‍ അധികം ഫോളോവേഴ്‌സ് ഉണ്ട്. റാണി റീല്‍സ് ചെയ്യുന്നത് മഹേശ്വര്‍ എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം പതിവായിരുന്നു. ഭാര്യയുടെ ഫഫൗട്ട് ഗ്രാമത്തിലാണ് മഹേശ്വര്‍ താമസിച്ചിരുന്നത്. സംഭവ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

തര്‍ക്കം രൂക്ഷമായതോടെ റാണി യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി മഹേശ്വറിന്റെ സഹോദരന്‍ ഫോണ്‍ വിളിച്ചപ്പോള്‍ മറ്റൊരാളാണ് ഫോണെടുത്തത്. തുടര്‍ന്ന് മഹേശ്വറിന്റെ സഹോദരനും പിതാവും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റാണിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Latest Stories

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...