ആർഎസ്എസിന്റെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; മജിസ്‌ട്രേറ്റ് കോടതി നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി

ആർഎസ്എസിന്റെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ബോംബെ ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. മജിസ്‌ട്രേറ്റ് കോടതി നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരന്‍ കൂടുതലായി നല്‍കിയ രേഖകള്‍ സ്വീകരിച്ച ഭീവാന്‍ഡി മജിസ്‌ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

2014ൽ ഒരു ആർഎസ്എസ് പ്രവർത്തകൻ നൽകിയ കേസിലാണ് രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധി വന്നിരിക്കുന്നത്. ആർഎസ്എസ് ആണ് മഹാത്മാ ഗാന്ധിജിയെ വധിച്ചത് എന്ന പരാമർശത്തിനെതിരായിരുന്നു പരാതിക്കാരന്റെ ഹർജി. രാഹുലിന്റെ പരാമർശം സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതാണെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുൻതെയുടെ പരാതി.

2015ൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. ശേഷം രാഹുൽ മാപ്പ് പറയില്ലെന്നും കേസ് നേരിടാമെന്ന തീരുമാനത്തിലേക്കും എത്തുകയായിരുന്നു. 2023ൽ പരാതിക്കാരൻ കൂടുതൽ രേഖകൾ ഹാജരാക്കിയത് എതിർത്ത രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒമ്പത് വർഷങ്ങൾ കഴിഞ്ഞിട്ടാണ് രേഖകൾ ഹാജരാക്കുന്നതെന്നും ഇവയ്ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുൽ വാദിച്ചു. ഈ ഹർജിയിലാണ് ഇപ്പോൾ രാഹുലിന് അനുകൂലമായി വിധി വന്നിരിക്കുന്നത്.

Latest Stories

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!; 'ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ്' എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു കേന്ദ്രതീരുമാനം

ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍