വിശ്വാസമില്ലാതെ സംവരണാനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ മാത്രമായി മതപരിവര്‍ത്തനം; ഭരണഘടനയോടുള്ള വഞ്ചനയെന്ന് സുപ്രീംകോടതി

വിശ്വാസമില്ലാതെ സംവരണാനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ മാത്രമായി മതപരിവര്‍ത്തനം നടത്തുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് സുപ്രീംകോടതി. ക്രിസ്തുമതം സ്വീകരിച്ച ശേഷം സംവരണം ലഭിക്കുന്നതിനായി താന്‍ ഹിന്ദുവാണെന്ന് അവകാശവാദം ഉന്നയിച്ച സെല്‍വറാണിയെന്ന തമിഴ്‌നാട് സ്വദേശിനിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ക്രിസ്തുമതം സ്വീകരിച്ച സ്ത്രീ തൊഴില്‍ നേടുന്നതിനായി പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതു നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ പങ്കജ് മിത്തലും ആര്‍. മഹാദേവനും ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിസ്തു മതം സ്വീകരിച്ച് വിശ്വാസം പിന്തുടര്‍ന്ന സെല്‍വറാണി താന്‍ ഹിന്ദുവാണെന്നും അതിനാല്‍ തനിക്കു പട്ടികജാതി സംവരണം ലഭിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം ഇരട്ടവാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി തള്ളുകയും ഇത്തരം നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും വ്യക്തമാക്കി.

Latest Stories

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണം; ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി

ഐപിഎല്‍ 2025: ആര്‍സിബിയെ ആരാവും നയിക്കുക എന്ന് 'സ്ഥിരീകരിച്ച്' എബി ഡിവില്ലിയേഴ്സ്

ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ വിദ്വേഷ പ്രചാരണം നടത്തുന്നു; ബംഗ്ലാദേശിനെ ചൊല്ലിയുള്ള വേവലാതി സദുദ്ദേശപരമല്ലെന്ന് സിപിഎം പിബി

രാഹസലഹരി കേസിൽ മുൻകൂർ ജാമ്യം തേടി യൂട്യൂബർ 'തൊപ്പി' എന്ന നിഹാദും സുഹൃത്തുക്കളും; കേസ് ഇന്ന് പരിഗണിക്കും

ബിസിസിഐക്കെതിരെ ഗുരുതര ആരോപണങ്ങള്‍; നടപടിയെടുക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ട് അഫ്രീദി

സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട്? നടന്‍ സൗബിന്‍ ഷാഹിറിനെ വിശദമായി ചോദ്യം ചെയ്യും

മണിക്കൂറുകൾ നീണ്ട തിരച്ചിൽ; കോതമംഗലം കുട്ടമ്പുഴയിൽ കാണാതായ 3 സ്ത്രീകളെയും കണ്ടെത്തി

"രോഹിത് വന്നത് കൊണ്ട് ആ താരങ്ങളുടെ സീറ്റ് തെറിക്കും, അല്ലെങ്കിൽ പുതിയ റോളിൽ ശർമ്മയെ പരീക്ഷിക്കണം";അപകട സൂചനയുമായി ചേതേശ്വര്‍ പുജാര

വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ: അടിയന്ത ഇടപെടലുമായി മന്ത്രി; ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി

"സലായും എംബാപ്പയും മനുഷ്യരാണ്, അത് കൊണ്ട് അവർക്ക് തെറ്റ് സംഭവിക്കും"; പിന്തുണച്ച് ലിവർപൂൾ പരിശീലകൻ