വിശ്വാസമില്ലാതെ സംവരണാനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ മാത്രമായി മതപരിവര്‍ത്തനം; ഭരണഘടനയോടുള്ള വഞ്ചനയെന്ന് സുപ്രീംകോടതി

വിശ്വാസമില്ലാതെ സംവരണാനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ മാത്രമായി മതപരിവര്‍ത്തനം നടത്തുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് സുപ്രീംകോടതി. ക്രിസ്തുമതം സ്വീകരിച്ച ശേഷം സംവരണം ലഭിക്കുന്നതിനായി താന്‍ ഹിന്ദുവാണെന്ന് അവകാശവാദം ഉന്നയിച്ച സെല്‍വറാണിയെന്ന തമിഴ്‌നാട് സ്വദേശിനിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ക്രിസ്തുമതം സ്വീകരിച്ച സ്ത്രീ തൊഴില്‍ നേടുന്നതിനായി പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതു നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ പങ്കജ് മിത്തലും ആര്‍. മഹാദേവനും ഇക്കാര്യം വ്യക്തമാക്കിയത്.

Read more

ക്രിസ്തു മതം സ്വീകരിച്ച് വിശ്വാസം പിന്തുടര്‍ന്ന സെല്‍വറാണി താന്‍ ഹിന്ദുവാണെന്നും അതിനാല്‍ തനിക്കു പട്ടികജാതി സംവരണം ലഭിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം ഇരട്ടവാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി തള്ളുകയും ഇത്തരം നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും വ്യക്തമാക്കി.