രാജ്യത്ത് മതഭ്രാന്ത് വളരുന്നു; കേരളത്തില്‍ മതാധിഷ്ഠിത ഛിദ്രശക്തികള്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നു: ആര്‍.എസ്.എസ്

രാജ്യത്ത് മതഭ്രാന്ത് വളരുന്നുവെന്ന് ആര്‍എസ്എസ് റിപ്പോര്‍ട്ട്. ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകം രാജ്യത്ത് മതഭ്രാന്ത് വളരുന്നു എന്നതിന് തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഹമ്മദാബാദില്‍ നടക്കുന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍്ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറവില്‍ വര്‍ഗീയ റാലികളും സാമൂഹിക അച്ചടക്കലംഘനവും ആചാരലംഘനങ്ങളും നടക്കുന്നുണ്ട്. അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവൃത്തികള്‍ വര്‍ധിക്കുകയാണ്. കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഛിദ്രശക്തികള്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ സംവിധാനത്തില്‍ നുഴഞ്ഞു കയറാന്‍ പ്രത്യേക വിഭാഗം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും യോജിപ്പിനും കോട്ടം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം വിപത്തുകളെ സംഘടിതമായും സാമൂഹികമായും എതിര്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും റിപ്പോര്‍ട്ട്ില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കേരളത്തിലും കര്‍ണാടകയിലും സംഘപരിവാറുമായി ബന്ധപ്പെട്ടവരുടെ കൊലപാതകങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളുടെ ആസൂത്രിത മതപരിവര്‍ത്തനം സംബന്ധിച്ച് തുടര്‍ച്ചയായ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. മതപരിവര്‍ത്തനത്തിന് ചിലര്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ഇത് തടയാന്‍ കൂടുതല്‍ ആസൂത്രിതമായി സംയുക്തവും ഏകോപിതവുമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മറ്റു പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിനുമായി ചേര്‍ന്നിരിക്കുന്ന മൂന്ന ദിവസത്തെ യോഗം ഇന്ന് അവസാനിക്കും.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്