"കിഴക്കൻ പാകിസ്ഥാന്റെ വിമോചനത്തിലേക്ക് നയിച്ച തെറ്റ് ആവർത്തിക്കരുത്...ഫലം നല്ലതാവില്ല": പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

കിഴക്കൻ പാകിസ്ഥാന്റെ വിമോചന (ബംഗ്ലാദേശ് രൂപീകരണം) ത്തിലേക്ക് നയിച്ച ഇന്തോ-പാക് യുദ്ധത്തെ പരാമർശിച്ച്, 1971 ലെ തെറ്റ് പാകിസ്ഥാൻ ആവർത്തിക്കരുതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ദീൻദയാൽ ഉപാധ്യായയുടെ 103-ാം ജന്മവാർഷിക പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ പാകിസ്ഥാനോട് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1971- ൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. 1971- ലെ തെറ്റ് ആവർത്തിക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം നിങ്ങൾ പാക് അധീന കശ്മീരിൽ(പിഒകെ) നടക്കാൻ പോകുന്നത് എന്തെന്ന് അറിയും.” രാജ്‌നാഥ് സിംഗ് പറഞ്ഞു.

പാകിസ്ഥാൻ അധിനിവേശ കശ്മീരിന്റെ നിലനിൽപ്പ് ഞങ്ങൾ അംഗീകരിക്കുന്നില്ല. പാകിസ്ഥാൻ അത് ബലമായി പിടിച്ചടക്കിയതാണ്, അതിനാൽ ഇന്നും ജമ്മു കശ്മീർ നിയമസഭയിൽ 24 സീറ്റുകൾ പിഒകെ-ക്കായി മാറ്റിവെച്ചിട്ടുണ്ട്, ഇതിനപ്പുറം ഞാൻ പറയില്ല, രാജ്‌നാഥ് സിംഗ് പറഞ്ഞു.

പുൽവാമ ആക്രമണത്തെ തുടർന്ന് അതിർത്തിക്ക് അപ്പുറത്തുള്ള ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പുകൾക്കെതിരെ നടപടിയെടുക്കുമ്പോൾ ഇന്ത്യ വളരെ ശ്രദ്ധാപൂർവമാണ് അത് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ സൈന്യത്തിനെതിരായ ആക്രമണമോ പാകിസ്ഥാന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയോ ആയിരുന്നില്ല അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം