രണ്ടാം ഘട്ടവും സംഘർഷം; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു

മണിപ്പൂരിൽ ആറ് ബൂത്തുകളിൽ റീപോളിംഗ് ആരഭിച്ചു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തെ തുടർന്ന് ഔട്ടർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ 6 ബൂത്തുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്.

റീപോളിങ് സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ഇന്നർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘർഷത്തെ തുടർന്ന് റീപോളിങ് നടത്തിയിരുന്നു. വോട്ടെടുപ്പിനിടെ വെടിവയ്പ്പും വ്യാപക സംഘര്‍ഷവും ഉള്‍പ്പെടെ മണിപ്പൂരിലുണ്ടായിരുന്നു.

അക്രമികള്‍ പോളിംഗ് സാമഗ്രികള്‍ ഉള്‍പ്പെടെ നശിപ്പിച്ചിരുന്നു. ഇവിഎമ്മുകള്‍ക്കും കേടുപാടുണ്ടായി. റീപോളിങ്ങിനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ബൂത്തുകളില്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളായ ഇന്നര്‍ മണിപ്പൂരിലും ഔട്ടര്‍ മണിപ്പൂരിലും 72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബൂത്തുകള്‍ പിടിച്ചെടുക്കുകയും തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുകയും ചെയ്തുവെന്നാരോപിച്ച് 47 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Latest Stories

അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി ലയണൽ മെസിക്ക്; ചടങ്ങിൽ പങ്കെടുക്കാതെ താരം

സച്ചിന് പറ്റുമെങ്കില്‍ ഇപ്പോഴുള്ള 'സൂപ്പര്‍ സ്റ്റാറുകള്‍ക്കും' പറ്റും, വിരാടിനെ അടക്കം തൂക്കി പുറത്തുകളയണം; ഇന്ത്യയുടെ മാറുന്ന സംസ്‌കാരത്തിനെതിരെ ഇര്‍ഫാന്‍ പത്താന്‍

തൃഷയുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസിലാകും, അനുഭവിച്ചവര്‍ക്കേ ആ വേദന അറിയൂ: ടൊവിനോ

ഇന്ത്യ നിര്‍ബന്ധിതമായ ഒരു റിഫോര്‍മേഷനിലേക്ക്, അജിത് അഗാര്‍ക്കറിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാകില്ല

ക്രിക്കറ്റ് അല്ല ആ ഇന്ത്യൻ താരത്തിന് പറ്റുന്നത് സ്റ്റാൻഡ്-അപ്പ് കോമഡി, ആ മേഖലയിൽ അവന് നല്ല ഭാവി; കളിയാക്കലുമായി സൈമൺ കാറ്റിച്ച്

പുതുവര്‍ഷത്തലേന്ന് റോഡിലെ തര്‍ക്കം; അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു

സാധാരണ ചെയ്യാന്‍ പറ്റുന്നതിലും അപ്പുറം, നിങ്ങള്‍ ശരിക്കും മനുഷ്യന്‍ തന്നെയാണോ പാറ്റി!

"പെനാൽറ്റി പാഴാക്കിയതിൽ സങ്കടപ്പെട്ട് ഇരിക്കുകയല്ല, മറിച്ച് വാശിയോടെ കളിക്കുകയാണ് വേണ്ടത്"; റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ വൈറൽ

രഞ്ജിനിയെ രാജേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി; സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി ചെയ്യ്ത അരുകൊല

ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ല; രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍