രക്ഷാപ്രവര്‍ത്തനത്തില്‍ വീണ്ടും പ്രതിസന്ധി; തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇന്നും പുറത്തെത്തിക്കാനാവില്ല

ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ ഇന്നും പുറത്തെത്തിക്കാനാകില്ല. സില്‍കാര ടണലിലെ കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിരവധി ഇരുമ്പ് കമ്പികളും സ്റ്റീല്‍ പാളികളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് വീണ്ടും തിരിച്ചടി ലഭിച്ചിരിക്കുന്നത്. ഇതോടെ ഓഗര്‍ മെഷീന്‍ പ്രവര്‍ത്തനം നിറുത്തിവച്ചിരിക്കുകയാണ്.

ഓഗര്‍ മെഷീന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ രക്ഷാപ്രവര്‍ത്തനം ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 41 തൊഴിലാളികളാണ് പതിമൂന്ന് ദിവസമായി തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നത്. ഇവര്‍ ഇപ്പോഴും സുരക്ഷിതരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. നിലവില്‍ 50 മീറ്റര്‍ വരെയാണ് തുരക്കാനായത്. പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീല്‍ പാളികളും മുറിച്ച് നീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

കമ്പികളും സ്റ്റീലും മുറിച്ച് മാറ്റിയാല്‍ മാത്രമേ ഓഗര്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാകൂ. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉത്തരകാശിയില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഫല പ്രാപ്തിയിലെത്തിയാല്‍ തൊഴിലാളികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ഋഷികേശിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനാണ് പദ്ധതി.

Latest Stories

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി

BGT 2024-25: ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ; ഓസ്‌ട്രേലിയയെ വട്ടം ചുറ്റിച്ച് താരങ്ങൾ; തിരിച്ച് വരവ് ഗംഭീരം

'ഞാൻ മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്: മെറീന മൈക്കിൾ

എന്തായാലും പോകുവല്ലേ നീ ഇതാ പിടിച്ചോ ഒരു ഫ്ലയിങ് കിസ്, ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ സ്ലെഡ്ജിങ് ഉത്സവത്തിന് തുടക്കം; കോഹ്‌ലി ഉൾപ്പെടുന്ന വീഡിയോ വൈറൽ

വിരാട് കോഹ്‌ലിയുടെ കൈയിൽ ബാറ്റ് തന്നെ അല്ലെ, ഇങ്ങനെ ആണെങ്കിൽ പുറത്താവുന്നതാണ് നല്ലത്; സഞ്ജുവിന് അവസരം നൽകണമെന്ന് ആരാധകർ