ഗവേഷക കൂട്ടബലാത്സംഗത്തിനിരയായ സംഭവം; ഡൽഹിയിൽ യാചകനടക്കം മൂന്ന് പേർ അറസ്റ്റിൽ

ഒഡിഷയിൽ ഗവേഷക കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഓട്ടോ ഡ്രൈവർ പ്രഭു മഹ്തോ (28), സ്ക്രാപ്പ് ഡീലർ, പ്രമോദ് ബാബു (32), മുഹമ്മദ് ഷംഷുൽ (29) എന്നിവരാണ് പിടിയിലായത്. ഇതിൽ ഷാഹുൽ യാചകനാണ്. ദില്ലി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം യുവതി ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് പ്രതികളെ കണ്ടെത്തിയത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ഓട്ടോറിക്ഷയും പിടിച്ചെടുത്തു. കുറ്റകൃത്യം നടക്കുമ്പോൾ പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു.

ഇക്കഴിഞ്ഞ ഒക്‌ടോബർ 11നാണ് സംഭവം. ഒഡീഷയിൽ നിന്നുള്ള 34 കാരിയായ ഗവേഷകയാണ് കൂട്ടബലാത്സംഗത്തിനിരയായത്. മദ്യലഹരിയിലായിരുന്ന രണ്ട് പ്രതികൾ യുവതിയെ ഒറ്റക്ക് കണ്ടപ്പോൾ ബലാത്സം​ഗം ചെയ്യാൻ ​ഗൂഢാലോചന നടത്തി. യുവതിയെ ബലം പ്രയോഗിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറും ക്രൂരകൃത്യത്തിൽ പങ്കുചേർന്നു. മൂവരും യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഓട്ടോയിൽ കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് തള്ളുകയായിരുന്നു.

പ്രതികൾ ഉപേക്ഷിച്ച യുവതിയെ ഒരു സംഘം ആശുപത്രിയിലെത്തിച്ചു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവതി ഡോക്ടറോട് പറഞ്ഞു. സ്വകാര്യ ഭാഗങ്ങളിലടക്കം ​ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം താൻ മദ്യത്തിന് അടിമയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രമോദ് പൊലീസിനോട് പറഞ്ഞു. പരിസരത്ത് ഒരു സ്ത്രീ ഒറ്റയ്ക്ക് ഇരിക്കുന്നത് ശ്രദ്ധിച്ചെന്നും ഈ സമയം മദ്യത്തിന് അടിമയായ ഷംഷുൽ എത്തിയെന്നും പ്രതി പറഞ്ഞു. പെൺകുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതി ഇരുവരും ലൈംഗികമായി പീഡിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം