മതപരിവര്‍ത്തനത്തിന് ശേഷം ജാതി സംവരണം അവകാശപ്പെടാനാകില്ല'; മദ്രാസ് ഹൈക്കോടതി

മത പരിവര്‍ത്തനത്തിന് ശേഷം മുമ്പ് ലഭിച്ചിരുന്ന ജാതി സംവരണം അവകാശപ്പെടാനാകില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിന്നോക്ക ഹിന്ദു വിഭാഗത്തില്‍നിന്നും ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയ വ്യക്തി, ജോലിയില്‍ സംവരണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തളളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി.

മതപരിവര്‍ത്തനം നടത്തിയാല്‍ മുന്‍പ് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും നല്‍കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മതം മാറിയവരുടെ സംവരണം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഈ വിഷയത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ പറഞ്ഞു.

ഹിന്ദു മതത്തില്‍പ്പെട്ട യുവാവ് 2008 ല്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. മതപരിവര്‍ത്തനം ഇയാള്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകയും സമുദായ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്തിരുന്നു. 2018ല്‍ ഇയാള്‍ തമിഴ്നാട് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്റെ പരീക്ഷ എഴുതി. എന്നാല്‍ അന്തിമ പട്ടികയില്‍ കയറിയില്ല. വിവരാവകാശ പ്രകാരം തന്നെ പൊതുവിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പരാതിക്കാരന് വ്യക്തമായി.

ഇതിനെ ചോദ്യം ചെയ്താണ് ഇയാള്‍ കോടതിയെ സമീപിച്ചത്. തമിഴ്നാട്ടില്‍ ഇസ്ലാം മതത്തെ പിന്നോക്ക വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കൂടാതെ മതപരിവര്‍ത്തനത്തിന് മുമ്പ് താന്‍ പിന്നോക്ക വിഭാഗക്കാരനായിരുന്നെന്നും അതുകൊണ്ട് തനിക്ക് സംവരണത്തിന് അര്‍ഹതയുണ്ടെന്നുമാണ് പരാതിക്കാരന്‍ കോടതിയില്‍ വാദമുന്നയിച്ചത്.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി