'ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയ നാലു ജഡ്ജിമാരെയും ഇംപീച്ച് ചെയ്യണം'

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്രസമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാരുടെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് . ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് പ്ത്രസമ്മേശനം നടത്തിയത്.

ചില കേസുകളില്‍ സുപ്രീംകോടതി പുറചപ്പെടുവിച്ച ഉത്തരവുകള്‍ നീതിന്യായ വ്യവസ്ഥിതിയെ ഒന്നടങ്കം ബാധിക്കുന്നതാണെന്നായിരുന്നു ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. പത്രസമ്മേളനം നടത്തിയ ജഡ്ജിമാരെ ഇംപീച്ച് ചെയ്യണമെന്നാണ് റിട്ടയര്‍ഡ് ജഡ്ജി ആര്‍ എസ് സോധി അഭിപ്രയപ്പെട്ടത്. സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് അധികാരമില്ല. അവര്‍ ഇത്തരത്തില്‍ സംസാരിക്കാനും മാത്രം അപകടത്തിലല്ല ജനാധിപത്യം.

ഇന്ന് സംഭവിച്ചതില്‍ രാജ്യം ലജ്ജിക്കും.ഞാന്‍ പത്രസമ്മളനം നടത്തിയ ജഡ്ജിമാരെ അനുകൂലിക്കുന്നു. പക്ഷെ ഇത്തരം പ്രസ്താവനകളുമായി പൊതുജനങ്ങളുടെ മുന്നിലേക്കെത്തുമ്പോള്‍ അവര്‍ക്ക് സുപ്രീംകോടതിയോട് ഉണ്ടായിരുന്ന മതിപ്പ് നഷ്ടപ്പെട്ടേക്കാം. മുന്‍ജഡ്ജി സന്തോഷ് ഹെഗ്‌ഡേ പറഞ്ഞു.