ഹോട്ടല്‍ മെനുവില്‍ 'രാഹുല്‍ ഗാന്ധിയുടെ പേര്; പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഹോട്ടലിലെ മെനു കാർഡിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേര് ഇടം നേടിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. ഉത്തർപ്രദേശിലെ ഇറ്റാവയിലെ സിവിൽ ലൈൻ പ്രദേശത്തെ ഹോട്ടലിലാണ് രാഹുൽ ഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്ത സംഭവമുണ്ടായത്.

ഹോട്ടലിലെ ഇറ്റാലിയൻ വിഭവങ്ങളുടെ വിവരവും വിലയും നൽകിയതിന് പൊതുവായാണ് രാഹുൽ ​ഗാന്ധിയുടെ പേര് നൽകിയത്.’ഇറ്റാലിയൻ രാഹുൽ ഗാന്ധി’ എന്ന തലക്കെട്ടിലാണ് വിഭവങ്ങൾ ചേർത്തിരിക്കുന്നത്

ഇറ്റാലിയൻ പാസ്ത, മെക്‌സികൻ പാസ്ത, ഹാംഗ്ഓവർ പാസ്ത എന്നീ വിഭവങ്ങളാണ് ഈ തലക്കെട്ടിന് താഴെയുള്ളത്. സംഭവം വെെറലായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. മെനു കാർഡിൽ നിന്ന് രാഹുൽ ഗാന്ധിയുടെ പേര് ഉടനടി മാറ്റാൻ ഇറ്റാവ ജില്ല കോൺഗ്രസ് കമ്മറ്റി ഹോട്ടൽ ഉടമകളോട് ആവശ്യപ്പെട്ടു.

രാഹുലിന്റെ പേര് പിൻവലിച്ച് മാപ്പ് പറയണം. അല്ലെങ്കിൽ പ്രക്ഷോഭം നേരിടണമെന്നാണ് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടത്. നേതാക്കൾ കളക്ട്രേറ്റിലെത്തി വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് പരാതി നൽകി

Latest Stories

ഒരു പഫില്‍ തുടങ്ങും, പിന്നെ നിര്‍ത്താനാവില്ല.. അത് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല: സൂര്യ

IPL 2025: എന്റെ മണ്ണിൽ വന്ന് ഷോ ഇറക്കിയതല്ലേ, ഇതാ പിടിച്ചോ; രാഹുലിന്റെ കാന്താര ആഘോഷത്തെ ട്രോളി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രഹസ്യാന്വേഷണ വീഴ്ച ചര്‍ച്ച ചെയ്യേണ്ടതില്ല; മൊസാദിന് വരെ തെറ്റുപറ്റി; ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനമില്ല; ഇന്ത്യ തിരിച്ചടിക്കും; പാക്കിസ്ഥാന്‍ അത് അര്‍ഹിക്കുന്നുവെന്ന് തരൂര്‍

സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട വനിതാ ഡോക്ടറെ ലോഡ്ജിലെത്തിച്ച് പീഡനം; പൊലീസുകാരൻ അറസ്റ്റിൽ

IPL 2025: മിക്ക താരങ്ങളും ആ കാര്യം മറന്നാണ് ഇപ്പോൾ കളിക്കുന്നത്, അതുകൊണ്ടാണ് ഇത്തവണ പണി കിട്ടുന്നത്; പ്രമുഖ താരങ്ങൾക്ക് ഉപദേശവുമായി വിരാട് കോഹ്‌ലി; വെറുതെ അല്ല ഇയാൾ ഗോട്ട് ആയത്

പെഹൽഗാം ഭീകരാക്രമണം; ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് സൂചന, സെെന്യവുമായി ഏറ്റുമുട്ടിയെന്നും റിപ്പോർട്ട്, രാത്രി ഭക്ഷണം തേടിയെത്തി

'പാക്കിസ്ഥാന്റേത് ഉറച്ച ഭീകരവിരുദ്ധ നടപടി, പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ സഹായിക്കും'; പഹല്‍ഗാം ഭീകരാക്രമണത്തില്‍ പക്ഷം പിടിച്ച് ചൈന; പാക്ക് വാദത്തിന് പിന്തുണ

നടൻ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി; ഷൈൻ എത്തിയത് ഡി അഡിക്ഷൻ സെന്ററിൽ നിന്ന്

മു​ഗൾ രാജവംശം പുറത്ത്, മഹാകുംഭമേളയും അടൽ ടണലും അകത്ത്; എൻസിഇആർടി പാഠപുസ്തകത്തിൽ കേന്ദ്രത്തിന്റെ പരിഷ്കരണം

ജയില്‍ വേണ്ട; ഇനി ഒരു തിരിച്ചുവരവില്ല; കോടതിയുടെ പ്രഹരം പേടിച്ച് തമിഴ്‌നാട് മന്ത്രിമാര്‍; സെന്തില്‍ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു; സ്റ്റാലിന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി