പ്രതിഷേധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എതിരെ "പ്രതികാരം" ചെയ്യും, അവരുടെ സ്വത്ത് "ലേലം" ചെയ്യും: യോഗി ആദിത്യനാഥ്

ഭേദഗതി ചെയ്ത പൗരത്വ ഭേദഗതി നിയമത്തിനെതിരായ അക്രമത്തിൽ ഏർപ്പെടുന്നവരുടെ സ്വത്ത് ലേലം ചെയ്തു കൊണ്ട് പ്രതികാരം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച പറഞ്ഞു.

“ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല. പൗരത്വ നിയമ ഭേദഗതി എതിർക്കുന്നു എന്ന പേരിൽ കോൺഗ്രസ്, എസ്.പി , ഇടതുപാർട്ടികൾ രാജ്യം മുഴുവൻ തീവെയ്ക്കുകയാണ് ,” ആദിത്യനാഥ് പറഞ്ഞു.

“ലഖ്‌നൗവിലും സംബാലിലും അക്രമങ്ങൾ നടന്നിട്ടുണ്ട്, ഞങ്ങൾ ഇത് കർശനമായി കൈകാര്യം ചെയ്യും. പൊതു ആസ്തികൾ നശിപ്പിക്കുന്നതിൽ ഉൾപ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും പിടിച്ചെടുത്ത് നഷ്ടം നികത്താൻ ലേലം ചെയ്യും,” അദ്ദേഹം പറഞ്ഞു.

വീഡിയോ, സിസിടിവി ദൃശ്യങ്ങളിൽ ഇവർ പതിഞ്ഞിട്ടുണ്ട്. ഞങ്ങൾ അവരോട് ബദ്‌ലാ (പ്രതികാരം) ചെയ്യുമെന്ന് ആദിത്യനാഥ് പറഞ്ഞു.

സിആർ‌പി‌സി സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ നവംബർ എട്ടു മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിലാണെന്നും അനുമതിയില്ലാതെ പ്രകടനം നടത്താൻ കഴിയില്ലെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.

“പ്രകടനത്തിന്റെ പേരിൽ നടക്കുന്ന അക്രമം സ്വീകാര്യമല്ല. ഞാൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചു, സാധാരണക്കാർക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ഉറപ്പാക്കും. അക്രമത്തിൽ ഏർപ്പെടുന്നവർക്കെതിരെ ഞങ്ങൾ കർശന നടപടിയെടുക്കും, ” യു.പി മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ