'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

തമിഴ്നാട് തിരുനെൽവേലിയിലെ കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം. നാലംഗ സംഘമാണ് പൊലീസ് നോക്കിനിൽക്കെ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഡിഎംകെ പ്രാദേശിക നേതാവ് രാജാമണിയുടെ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ തിരുനെൽവേലി സ്വദേശിയായ മായാണ്ടിയാണ് കൊല്ലപ്പെട്ടത്.

ഡിഎംകെ നേതാവ് രാജാമണിയുടെ കൊലപാതകത്തിന് പകരം വീട്ടിയതെന്നാണ് പൊലീസിൻ്റെ നിഗമനം. രാജാമണിയുടെ സഹോദരൻ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണമെന്നാണ് നിഗമനം. രാജാമണി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് മായാണ്ടി പാളയംകോട്ട കോടതിയിൽ എത്തിയത്. രാവിലെ 10.15ന് കോടതിക്ക് സമീപം നിൽക്കുമ്പോൾ കാറിലെത്തിയ നാലംഗ സംഘം മായാണ്ടിയെ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ ഗേറ്റിന് സമീപത്ത് വച്ച് മായാണ്ടിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

വാക്കത്തിയും വടിവാളും ഉപോഗിച്ച് മുഖത്തും ശരീരത്തും മാറിമാറി വെട്ടുകയായിരുന്നു. പൊലീസ് ഓടിയെത്തും മുൻപേ മൂന്ന് പേർ കാറിൽ കയറി രക്ഷപ്പെട്ടെങ്കിലും രാമകൃഷ്ണൻ എന്നയാളെ അഭിഭാഷകർ പിടിച്ചുനിർത്തി. മായാണ്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അതേസമയം മുൻപു രണ്ട് തവണ ഇയാൾക്കെതിരെ വധശ്രമം ഉണ്ടായിട്ടുണ്ട്. അതേസമയം സംഭവത്തിൽ രക്ഷപെട്ട ശിവ, മനോരാജ്, തങ്ക മഹേഷ് എന്നീ പ്രതികൾ അറസ്റ്റിലായി. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും