ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് സംഭവം; തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടിലും നഴ്‌സിംഗ് ഹോമിലും സിബിഐ റെയ്ഡ്

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഡോ സുദീപ്‌തോ റോയിയുടെ വീട്ടിലും നഴ്‌സിംഗ് ഹോമിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സുദീപ്‌തോ റോയിയുടെ വീട്ടിലും നഴ്‌സിംഗ് ഹോമിലും സിബിഐ പരിശോധന നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച റെയ്ഡ് ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. ഡോക്ടര്‍ കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ പേഷ്യന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ കൂടിയാണ് എംഎല്‍എ.

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ സന്ദീപ് ഘോഷ് എംഎല്‍എയെ ഫോണില്‍ ബന്ധപ്പെട്ടതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് എംഎല്‍എയുടെ വസതിയിലും നഴ്‌സിംഗ് ഹോമിലും റെയ്ഡ് നടത്തിയത്.

ഹൂഗ്ലി ജില്ലയിലെ ശ്രീറാംപൂരില്‍ നിന്നുള്ള എംഎല്‍എയാണ് ഡോ സുദീപ്‌തോ റോയി. സിബിഐയുടെ റെയ്ഡിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് എംഎല്‍എ പത്രസമ്മേളനം നടത്തി.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി