ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പള്ളികളിൽ പോകുന്നവരെ "അടിക്കും": ബജ്രംഗ്ദൾ ഭീഷണി

ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പള്ളികൾ സന്ദർശിക്കുന്ന ഹിന്ദുക്കളെ “അടിക്കും” എന്ന് ബജ്രംഗ്ദൾ നേതാവിന്റെ പ്രഖ്യാപനം.അസമിലെ കാച്ചർ ജില്ലയിലെ സിൽചാറിൽ ഈ ആഴ്ച ആദ്യം നടന്ന പരിപാടിയിലായിരുന്നു വിശ്വ ഹിന്ദു പരിഷത്തിന്റെ (ബജ്‌റംഗ്ദളിന്റെ മാതൃസ്ഥാപനം) ജില്ലാ യൂണിറ്റ് ജനറൽ സെക്രട്ടറി മിഥു നാഥിന്റെ ഭീഷണി.

ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഘാലയയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം (രാമകൃഷ്ണ മിഷന്റെ ഭാഗമായ) അടച്ചുപൂട്ടിയതിൽ താൻ പ്രകോപിതനാണെന്ന് മിഥു നാഥ്‌ പറഞ്ഞു. ക്രിസ്മസ് ദിന പരിപാടികളിലും ഉത്സവങ്ങളിലും പങ്കെടുക്കാൻ ഹിന്ദുക്കളെ അനുവദിക്കില്ലെന്നും ഇയാൾ പറഞ്ഞു.

“അവർ നമ്മുടെ ആരാധനാലയങ്ങൾ അടച്ചുപൂട്ടിയതിനു ശേഷവും പള്ളികൾ സന്ദർശിക്കുന്ന, ക്രിസ്തീയ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്ന ഹിന്ദുക്കളെ ഞാൻ ശകാരിക്കുന്നു, അവരെ അടിക്കും. ഈ ക്രിസ്മസിന് ഒരു ഹിന്ദുവും പള്ളിയിൽ പോകില്ല. ഞങ്ങൾ അത് ഉറപ്പാക്കും,” മിഥു നാഥ് പറഞ്ഞു.

“ഞങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ (ഹിന്ദുക്കളെ ആക്രമിക്കുക) അടുത്ത ദിവസം പത്രങ്ങളിലെ പ്രധാനവാർത്തകൾ എന്താണെന്ന് എനിക്കറിയാം -“ഗുണ്ടാ ദൾ ഓറിയന്റൽ സ്കൂളിനെ ആക്രമിച്ചു” .. പക്ഷേ അത് ഞങ്ങളുടെ മുൻഗണനയല്ല. ഷില്ലോങ്ങിലെ ക്ഷേത്രങ്ങൾ അടക്കപ്പെടുമ്പോൾ ഹിന്ദുക്കളെ ക്രിസ്മസ് പരിപാടികളിൽ അനുവദിക്കില്ല,” മിഥു നാഥ് പറഞ്ഞു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന