കോണ്‍ഗ്രസില്‍ ബിജെപി മനസുമായി നില്‍ക്കുന്ന ഒട്ടേറെ പേരുണ്ടെന്നും അവരെ തിരിച്ചറിഞ്ഞു മാറ്റിനിര്‍ത്തുമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതാണ് തന്റെ ആദ്യ ലക്ഷ്യം. ഗുജറാത്തില്‍ കോണ്‍ഗ്രസ് മനോവീര്യം തകര്‍ന്ന നിലയിലാണെങ്കിലും സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്തും. ആഭ്യന്തരപ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് പുതിയ നേതൃത്വം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്നു ജനങ്ങള്‍ക്കറിയാം. ഇത് രാഷ്ട്രീയ പോരാട്ടം മാത്രമല്ല, ആശയപരമായ പോരാട്ടം കൂടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നേതാക്കള്‍ തമ്മിലുള്ള മത്സരം വിനാശകരമാണ്. നേതാക്കള്‍ക്ക് കൃത്യമായ ചുമതലകള്‍ നല്‍കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Read more
ഗുജറാത്തില്‍ ഞങ്ങള്‍ മനോവീര്യം തകര്‍ന്ന നിലയിലാണ്. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്തും. ഇത് രാഷ്ട്രീയപരമായ പോരാട്ടം മാത്രമല്ല, ആശയപരമായത് കൂടിയാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.