തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം തമിഴ്‌നാട് തിരുച്ചിറപ്പള്ളി ജില്ലയിലെ കാവേരി നദീതീരത്ത് നിന്നാണ് റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയത്. ആണ്ടല്ലൂര്‍ ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് അസാധാരണ വസ്തു ആദ്യം കണ്ടത്. തുടര്‍ന്ന് സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.

അസാധാരണ വസ്തു ബോംബ് ആണെന്ന നിഗമനത്തിലായിരുന്നു ആദ്യം ചുറ്റും കൂടിയവര്‍. ഇതേ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചതും. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ റോക്കറ്റ് ലോഞ്ചര്‍ നദിയില്‍ നിന്നെടുത്ത് ഇന്ത്യന്‍ ആര്‍മിയുടെ 117 ഇന്‍ഫെന്ററി ബറ്റാലിയന് കൈമാറി.

റോക്കറ്റ് ലോഞ്ചര്‍ നദീതീരത്ത് എത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നാലെ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ

കൊടകര കുഴല്‍പ്പണ കേസ്, പണമെത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി