അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) സോഷ്യൽ മീഡിയ വകുപ്പ് ചെയർമാനായി രോഹൻ ഗുപ്തയെ കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു.
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ വകുപ്പിന്റെ ചെയർമാനായി രോഹൻ ഗുപ്തയെ കോൺഗ്രസ് അധ്യക്ഷ നിയമിച്ചതായും ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും പാർട്ടി ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ ഗുജറാത്ത് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ തലവനായിരുന്നു ഗുപ്ത.
Read more
മുൻ വകുപ്പ് ചെയർപേഴ്‌സൺ ദിവ്യ സ്പന്ദന ഈ സ്ഥാനത്ത് നിന്ന് രാജിവച്ചതിനെത്തുടർന്ന് ഈ വർഷം ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.