പാർലമെന്റിന് പുറത്ത് പ്രതിപക്ഷം ദിവസവും വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ മുറകളാണ് നടത്തിവരുന്നത്. ഇന്നത്തെ പ്രതിഷേധം റോസാ പൂക്കളും ദേശീയപതാകയുടെ ചെറിയ മാതൃകയും ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുരേഷ് ഗോപി എന്നിവർക്ക് റോസാപ്പൂക്കൾ നൽകിയാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധം അറിയിച്ചത്.
#WATCH | Delhi | In a unique protest in Parliament premises, Congress MP and LoP Lok Sabha, Rahul Gandhi gives a Rose flower and Tiranga to Defence Minister Rajnath Singh pic.twitter.com/9GlGIvh3Yz
— ANI (@ANI) December 11, 2024
സഭ ചേരുന്നതിന് മുൻപായിരുന്നു പാർലമെന്റിന് പുറത്ത് അദാനി വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ഗൗതം അദാനിയുടെയും നരേന്ദ്ര മോദിയുടെയും ചിത്രങ്ങൾ പതിച്ച ബാഗുമായിട്ടായിരുന്നു പ്രതിഷേധം. ടി ഷർട്ടിനു പിന്നിൽ ഇവരുടെ ചിത്രം പതിച്ചും, ഇവരുടെ മുഖംമൂടിയണിഞ്ഞും വായ്മൂടിക്കെട്ടിയും പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ചിരുന്നു.
Read more
അതേസമയം ലോക്സഭയിൽ ഇന്ന് വലിയ ബഹളങ്ങളില്ല. ചോദ്യോത്തരവേളയുമായി പ്രതിപക്ഷം സഹകരിച്ചു. ശീതകാല സമ്മേളനം ആരംഭിച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും സഭ പ്രതിഷേധങ്ങളില്ലാതെ ഇതുവരെ നടന്നിട്ടില്ല. എന്നാൽ രാജ്യസഭയിൽ ഭരണപക്ഷ- പ്രതിപക്ഷ ബഹളങ്ങൾ തുടരുകയാണ്.