'പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ ഓണറേറിയം'; ഡൽഹിയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാൾ

ഡൽഹിയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ഡൽഹിയിലെ പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ ഓണറേറിയം ലഭിക്കുന്ന പദ്ധതിയാണ് ആം ആദ്മി പാർട്ടി ദേശിയ അദ്ധ്യക്ഷൻ അരവിന്ദ് കെജരിവാൾ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നീക്കം.

ഡൽഹിയിലെ ക്ഷേത്രത്തിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം ലഭിക്കുന്ന പൂജാരി ഗ്രന്ഥി സമ്മാൻ യോജനയാണ് അരവിന്ദ് കെജരിവാൾ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. കൊണാട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ കെജരിവാൾ നേരിട്ടെത്തി രെജിസ്ട്രേഷന് തുടക്കം കുറിക്കും.

മഹിള സമ്മാൻ യോജന, സഞ്ജീവനി യോജന എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയാണ് പുതിയ പദ്ധതി പ്രഖ്യാപനം. അതേസമയം ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മഹിള സമ്മാൻ യോജന പദ്ധതിയുടെ ഗുണം ജനങ്ങൾക്ക് ലഭിക്കരുതെന്നാണ് ലെഫ്റ്റനന്റ് ഗവർണറും ബിജെപിയും ആഗ്രഹിക്കുന്നതെന്ന് കെജരിവാൾ ആരോപിച്ചു. ആംആദ്മി പാര്‍ട്ടിയെ തോല്‍പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിക്കുകയാണെന്നും കുറ്റപ്പെടുത്തി പറഞ്ഞു.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍