ഭാരതം ഒരു ഹിന്ദുരാഷ്ട്രമാണെന്ന കാഴ്ചപ്പാടിൽ രാഷ്ട്രീയ സ്വയംസേവക സംഘം ഉറച്ചു നിൽക്കുന്നതായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു.
മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലെ രേഷിംബാഗ് മൈതാനത്ത് ആർഎസ്എസിന്റെ വിജയദശ്മി ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മഹത്വത്തിനായി പ്രവർത്തിക്കുകയും സമാധാനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന എല്ലാ “ഭാരതീയരും” ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
Read more
“രാഷ്ട്രത്തിന്റെ സ്വത്വം, നമ്മുടെ സാമൂഹിക സ്വത്വം, രാജ്യത്തിന്റെ സ്വഭാവം എന്നിവ സംബന്ധിച്ച സംഘത്തിന്റെ കാഴ്ചപ്പാടും പ്രഖ്യാപനവും വ്യക്തവും നന്നായി ചിന്തിച്ചതും ഉറച്ചതുമാണ്, ഭാരത് ഹിന്ദുസ്ഥാനാണ് ഹിന്ദു രാഷ്ട്രമാണ്.” മോഹൻ ഭാഗവത് പറഞ്ഞു.