വിവാഹിതരായ സ്ത്രീകളാണ് ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളെക്കാള്‍ സന്തോഷവതികള്‍ എന്ന് സൂചിപ്പിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പുറത്തുവിടും. ആര്‍.എസ്.എസ് അനുകൂല സംഘടനയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
പൂനെ കേന്ദ്രമായ ദൃഷ്ടി സ്ത്രീ അധ്യയാന്‍ പ്രബോധന്‍ കേന്ദ്രം എന്ന സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട് ആര്‍.എസ്.എസിന്റെ ഉന്നത ഘടകങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളെക്കാള്‍ സന്തോഷവതികളാണ് വിവാഹിതകളായ സത്രീകളെന്നാണ് പഠനം പറയുന്നത്.
വിദേശ മാധ്യമങ്ങളുമായുള്ള അഭിമുഖത്തിലാണ് മോഹന്‍ ഭാഗവത് റിപ്പോര്‍ട്ട് പുറത്തുവിടുക. ഇത് സംബന്ധിച്ച് ആര്‍.എസ്.എസ് പ്രസിദ്ധീതരണ വിഭാഗം ചുമതലക്കാരന്‍ അരുണ്‍ കുമാര്‍ പത്രക്കുറിപ്പ് പുറത്തിറക്കി