ബ്രിജ് ഭൂഷണ്‍ സിങിന്റെ അനുയായികള്‍ അമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് സാക്ഷി മാലിക്

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ അനുയായികള്‍ തന്റെ അമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സാക്ഷി മാലിക്. തന്റെ അമ്മയ്ക്ക് നിരന്തരം വധഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുന്നതായും തനിക്കെതിരെ കേസുകള്‍ എ
ടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായും ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സാക്ഷിയുടെ ആരോപണം. സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു. വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു തങ്ങളുടെ പോരാട്ടം. ഇപ്പോള്‍ തങ്ങളുടെ സുരക്ഷ തന്നെ ഭീഷണിയിലാണ്. തങ്ങളുടെ കുടുംബങ്ങള്‍ ഭയത്തിലാണ്. വളരെ ദുഃഖകരമായ അവസ്ഥയാണിതെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

അതേ സമയം ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണിനും അനുയായികള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് ജൂനിയര്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദിറില്‍ പ്രതിഷേധം നടത്തുന്നതിനെതിരെയും സാക്ഷി വിമര്‍ശനം ഉന്നയിച്ചു. ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിയെ എതിര്‍ക്കുന്ന സാക്ഷിയും വിനേഷ് ഫോഗട്ടും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി