കനയ്യ കുമാറിന് പിന്തുണ; അലിഗഢ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം

ബേഗുസരായിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെ പിന്തുണച്ചതിന് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം. എ.എം.യു.എസ്.യു പ്രസിഡന്റായ സല്‍മാന്‍ ഇമിത്യാസിനെതിരെയാണ് അവിശ്വാസ പ്രമേയം.

14 ദിവസത്തിനുള്ളില്‍ ഇമിത്യാസ് തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ലെങ്കില്‍ മെയ് 10ന് അവിശ്വാസ പ്രമേയം പരിഗണിക്കുമെന്നും കത്തില്‍ പറയുന്നു.

ഇമിത്യാസിനെതിരായ അവിശ്വാസപ്രമേയം ഏപ്രില്‍ 25ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പാസായെന്ന് വി.സിക്കു നല്‍കിയ കത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് ഹംസ സഫ്‌യാന്‍ പറയുന്നു. പല വിവരങ്ങളും ഇമിത്യാസ് എക്സിക്യുട്ടീവ് അംഗങ്ങളില്‍ നിന്നും മറച്ചു വെയ്ക്കുന്നുവെന്നാണ് സഫ്യാന്റെ ആരോപണം. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് പിന്തുണ നല്‍കിയ കാര്യം ഉള്‍പ്പെടെ മറച്ചുവെച്ചു. കൂടാതെ അദ്ദേഹം നിയമവിരുദ്ധമായി ആയുധം സൂക്ഷിച്ചതിന് പിടിയിലായിട്ടുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.

വിദ്യാര്‍ത്ഥികളെ ഇമിത്യാസ് ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുകയും അവരുടെ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നെന്നാണ് മറ്റൊരാരോപണം.

എന്നാല്‍ അങ്ങിനെ ഒരു പ്രമേയം ജനറല്‍ ബോഡി യോഗത്തില്‍ പാസാക്കിയിട്ടില്ലെന്നാണ് യൂണിയന്‍ സെക്രട്ടറിയായ ഹുസൈഫ അമിര്‍ പറയുന്നത്. ഏപ്രില്‍ 25ലെ യോഗത്തിന് താനും പങ്കെടുത്തിരുന്നു. യൂണിയന്‍ ഹാളിനു പുറത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെ യോഗത്തില്‍ നിന്നു വിട്ടുപോരുകയായിരുന്നും അമിര്‍ പറയുന്നു.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി