ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനും കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ മകനുമെതിരെ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. സംഭവത്തില്‍ 20 വയസ് പ്രായമുള്ള ഗുര്‍ഫാന്‍ ഖാന്‍ ആണ് അറസ്റ്റിലായത്. ബാബാ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസില്‍ ഫോണിലൂടെ ആയിരുന്നു ഗുര്‍ഫാന്‍ ഖാന്റെ ഭീഷണി സന്ദേശമെത്തിയത്.
പണം നല്‍കിയില്ലെങ്കില്‍ ഇരുവരെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണിയെത്തിയത്. തുടര്‍ന്ന് എംഎല്‍എ ഓഫീസിലെ ജീവനക്കാരന്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മുംബൈ പൊലീസ് നോയിഡയില്‍ നിന്ന് പ്രതി ഗുര്‍ഫാന്‍ ഖാനെ പിടികൂടിയത്.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് റിമാന്റ് ചെയ്തു. നേരത്തെ അഞ്ച് കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് വധഭീഷണി നടത്തിയ ഷെയ്ഖ് ഹുസൈന്‍ ഷെയ്ഖ് മൗസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജംഷദ്പുരിലെ പച്ചക്കറി കച്ചവടക്കാരാനായ ഷെയ്ഖ് മുംബൈ ട്രാഫിക് പൊലീസ് വാട്സ്ആപ് ഹെല്‍പ്ലൈന്‍ വഴിയാണ് വധഭീഷണി നടത്തിയത്.