പരാമര്‍ശം ബിജെപി പിടിവള്ളിയാക്കി; സാം പിത്രോദ ഓവര്‍സീസ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു; ശരിവെച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

വിവാദ പരാമര്‍ശത്തിനു പിന്നാലെ പ്രതിഷേധം ശക്തമായതോടെ ഓവര്‍സീസ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം സാം പിത്രോദ രാജിവച്ചു. സാം പിത്രേദയുടെ രാജി അംഗീകരിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.

സൗത്ത് ഇന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയാണെന്നും, വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയും തെക്കേ ഇന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്നുമാണ് സാം പിത്രോദ അഭിപ്രായപ്പെട്ടത്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദേത്തിന്റെ വിവാദ പരാമര്‍ശം. ഇന്ത്യയുടെ പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്പുകാരെപോലെയും ആണെന്നും പിത്രോദ വ്യക്തമാക്കി.

അതേസമയം, പിത്രോദ തെക്കേ ഇന്ത്യക്കാരെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്നും ചര്‍മ്മത്തിന്റെ നിറമാണോ പൗരത്വം നിര്‍ണയിക്കുന്നതെന്നും പ്രധാനമന്ത്രി മോദി ചോദിച്ചു.

കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ്. പിത്രോദയുടെ പ്രസ്താവനയില്‍ രാഹുല്‍ മറുപടി പറയണമെന്നും മോദി ആവശ്യപ്പെട്ടു. പിത്രോദയ്ക്കെതിരേ കേസ് എടുക്കുമെന്ന് ആസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മയും മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗും പ്രതികരിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു