ആര്യൻ ഖാൻ കേസ് അന്വേഷിക്കുന്ന സമീർ വാങ്കഡെയ്ക്ക് കുറ്റമറ്റ സർവീസ് റെക്കോഡ്: എൻ.സി.ബി

ആര്യൻ ഖാന്റെ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന എൻസിബി ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയ്ക്ക് “കുറ്റമറ്റ സർവീസ് റെക്കോഡ്” ഉണ്ടെന്ന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. കേസിൽ സമീർ വാങ്കഡെ 8 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപങ്ങൾക്കും ജനനരേഖയുമായി ബന്ധപ്പെട്ട് വ്യാജരേഖയുണ്ടെന്ന് ആരോപിച്ച് എൻസിപി നേതാവ് നവാബ് മാലിക്കിന്റെ ട്വീറ്റിനും മറുപടി നൽകുകയായിരുന്നു എൻ.സി.ബി.

ലഹരി മരുന്ന് കേസിൽ വാദം കേൾക്കുന്ന പ്രത്യേക എൻഡിപിഎസ് കോടതിയിൽ വാങ്കഡെ ഇന്ന് രാവിലെ വ്യക്തിഗതമായ സത്യവാങ്മൂലം സമർപ്പിച്ചു. വാങ്കഡെയ്‌ക്കെതിരെയുള്ള കൈക്കൂലി ആരോപണത്തിലും എൻസിബി ഉദ്യോഗസ്ഥന്റെ ജനനവും എഴുത്തും സംബന്ധിച്ച ഒരു രേഖ മാലിക് ട്വീറ്റ് ചെയ്തതിന് മറുപടിയായും എൻസിബി മറ്റൊരു സത്യവാങ്മൂലം സമർപ്പിച്ചു.

“എന്റെ സ്വകാര്യ രേഖകൾ പ്രസിദ്ധീകരിക്കുന്നത് അപകീർത്തികരവും എന്റെ കുടുംബത്തിന്റെ സ്വകാര്യതയിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റവുമാണ്. ഇത് എന്നെയും എന്റെ കുടുംബത്തെയും എന്റെ അച്ഛനെയും എന്റെ അന്തരിച്ച അമ്മയെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്,” വാങ്കഡെ പറഞ്ഞു.

മന്ത്രിയുടെ ട്വീറ്റ് തനറെ കുടുംബത്തെ കടുത്ത മാനസികവും വൈകാരികവുമായ സമ്മർദ്ദത്തിലാക്കി എന്നും അപകീർത്തികരമായ ആക്രമണങ്ങളാൽ തനിക്കും മനോവിഷമം ഉണ്ടായെന്നും വാങ്കഡെ കൂട്ടിച്ചേർത്തു.

തന്നെ വ്യക്തിപരമായി ലക്ഷ്യമിടുന്നത് പ്രധാനമായും അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവാണെന്ന് വാങ്കഡെ പറഞ്ഞു. ഈ നേതാവിന്റെ ബന്ധുവായ സമീർ ഖാൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി അന്നുമുതൽ തന്നെയും തന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യം വെച്ചുള്ള വ്യക്തിപരമായ പകപോക്കൽ ഉണ്ട് അറസ്റ്റ് ചെയ്യപ്പെടുമെന്നും എന്റെ ജോലി/സേവനത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വാങ്കഡെ പറഞ്ഞു.

ഗൂഢലക്ഷ്യങ്ങളാൽ താന്‍ കുടുക്കപ്പെടുമെന്ന ഭയത്തിൽ നിയമനടപടികളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് വാങ്കഡെ മുംബൈ പൊലീസിനും കത്തെഴുതിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ വാങ്കഡെയുടെ ജോലി നഷ്‌ടപ്പെടുമെന്ന മാലിക്കിന്റെ നേരത്തെയുള്ള അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കത്ത്.

എൻസിബി സമർപ്പിച്ച രണ്ടാമത്തെ സത്യവാങ്മൂലം – വാങ്കഡെയ്ക്ക് 8 കോടി രൂപ കൈക്കൂലി ലഭിക്കുമെന്ന വിവാദമായ ആരോപണങ്ങൾക്ക് മറുപടിയാണ്. ആര്യൻ ഖാൻ മയക്കുമരുന്ന് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ ആണ് ആരോപണം ഉന്നയിച്ചത്. പ്രഭാകർ സെയിൽ ഇപ്പോൾ കൂറുമാറിയതായി എൻസിബി പറഞ്ഞു.

തന്റെ തൊഴിലുടമ കെപി ഗോസാവിയും (അറസ്റ്റിന് ശേഷം ആര്യൻ ഖാനൊപ്പം വൈറലായ സെൽഫിയിൽ കാണപ്പെട്ട മറ്റൊരു എൻ.സി.ബി സാക്ഷി) സാം ഡിസൂസയും തമ്മിലുള്ള കൂടിക്കാഴ്ച താൻ കേട്ടതായി പ്രഭാകർ സെയിൽ അവകാശപ്പെട്ടിരുന്നു. 18 കോടി രൂപയുടെ ഇടപാടിനെ കുറിച്ച് ഇവർ സംസാരിച്ചതായി പ്രഭാകർ സെയിൽ പറഞ്ഞു.

15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച കാറിനുള്ളിൽ നടന്നതായി പറയപ്പെടുന്നു. മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ എൻസിബി രേഖപ്പെടുത്തിയ ഒമ്പത് സാക്ഷികളിൽ ഒരാളായ പ്രഭാകർ സെയിൽ പറയുന്നതനുസരിച്ച്, ആര്യൻ ഖാന്റെ പിതാവ് ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനിയും ഹാജരായിരുന്നു.

പ്രഭാകർ സെയിലിന്റെ ആരോപണങ്ങൾ ഏജൻസിയുടെ പ്രതിച്ഛായ മോശമാക്കുന്നതിനാണ് എന്ന് എൻസിബി വൃത്തങ്ങൾ പറഞ്ഞു. എന്നിരുന്നാലും, അത് അന്വേഷിക്കും; ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിംഗ് ആ അന്വേഷണത്തിന് നേതൃത്വം നൽകും. സിംഗും വാങ്കഡെയുമായി നാളെ സംസാരിക്കുമെന്ന് ഏജൻസി അറിയിച്ചു.

ഒക്‌ടോബർ 8 മുതൽ ആര്യൻ ജയിലിലാണ്. കീഴ്‌ക്കോടതികൾ രണ്ടുതവണ ജാമ്യം നിഷേധിച്ചു, അദ്ദേഹത്തിന്റെ മൂന്നാമത്തെ അപ്പീൽ ബോംബെ ഹൈക്കോടതി നാളെ പരിഗണിക്കും. മയക്കുമരുന്ന് കണ്ടെത്തിയില്ലെന്നും എൻസിബിയുടെ കേസ് വാട്ട്‌സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍