നടത്തിയത് വിദ്വേഷ പരാമര്‍ശങ്ങള്‍; പൊലീസ് എന്തുകൊണ്ട് നടപടിയെടുത്തില്ല; ജനങ്ങളെ ഭിന്നിപ്പിക്കരുത്; സനാതന പരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ ഹൈക്കോടതി

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ ഹിന്ദു സനാതന ധര്‍മ്മ പരാമര്‍ശം വിദ്വേഷം ജനിപ്പിക്കുന്നതെന്ന് ഹൈക്കോടതി. തമിഴ്‌നാട് പൊലീസിനെയും മന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കായിക മന്ത്രി ഉദയനിധി സ്റ്റാലിനും ഹിന്ദുമതജീവകാരുണ്യ വകുപ്പു മന്ത്രി പി കെ ശേഖര്‍ബാബുവിനും എതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.

പൊലീസ് കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയെന്നും പൊലീസും ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ജയചന്ദ്രന്‍പറഞ്ഞു. ഈ വര്‍ഷം സെപ്തംബര്‍ രണ്ടിന് ചെന്നൈയില്‍ നടന്ന സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിന്‍ നാതന ധര്‍മ്മത്തെ ഉന്മൂലന ഉന്മൂലനം ചെയ്യണമെന്ന് പരാമര്‍ശിച്ചത്.

ചെന്നൈ തിരുവേര്‍കാട് സ്വദേശി മഗേഷ് കാര്‍ത്തികേയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയത്. അധികാരത്തിലിരിക്കുന്ന ഒരാള്‍ സംസാരത്തിന്റെ അപകടം തിരിച്ചറിയുകയും ഉത്തരവാദിത്തത്തോടെ പെരുമാറുകയും പ്രത്യയശാസ്ത്രത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് സ്വയം നിയന്ത്രിക്കുകയും വേണമെന്ന് കോടതി പറഞ്ഞു.

എന്നാല്‍, സനാതന ധര്‍മവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ തനിക്കെതിരെ നല്‍കിയ ഹര്‍ജിക്ക് കാരണം പ്രത്യയശാസ്ത്രപരമായ വിയോജിപ്പാണെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നിലപാട് എടുത്തു. കൂടാതെ ഹരജിക്കാരന്‍ ഹിന്ദു വലതുപക്ഷക്കാരന്‍ ആയതുകൊണ്ടാണെന്നും ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതം പ്രചരിപ്പിക്കാനും ആചാരങ്ങള്‍ മുറുകെപ്പിടിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നത് പോലെ ഒരു വ്യക്തിക്ക് നിരീശ്വരവാദം പ്രചരിപ്പിക്കാനും പുലര്‍ത്താനും അവകാശമുണ്ടെന്ന് ഉദയനിധിയുടെ അഭിഭാഷകന്‍ വി. വില്‍സണ്‍ കോടതിയില്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 25നോടൊപ്പം ആര്‍ട്ടിക്കിള്‍ 19(1 )(എ) (ആവിഷ്‌ക്കാര സ്വാതന്ത്രത്തിനുള്ള) ചേര്‍ക്കുന്നത് പ്രകാരം ഉദയനിധിയുടെ പരാമര്‍ശങ്ങള്‍ക്ക് ഭരണഘടനപരമായി സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് വില്‍സണ്‍ ജസ്റ്റിസ് അനിത സുമന്തിനോട് പറഞ്ഞു. എന്നാല്‍, ഇതെല്ലാം തള്ളിയാണ് ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷമയാ വിമര്‍ശനം ഹൈക്കോടതിയില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?