മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; പ്രവര്‍ത്തകരുടെ വിമാരം മാനിക്കുന്നു; മഹാവികാസ് അഘാഡി സഖ്യം തള്ളി സഞ്ജയ് റാവുത്ത്

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റാവുത്ത്. മഹാവികാസ് അഘാഡിയില്‍ നിന്ന് പാര്‍ട്ടി ശോഷിച്ച് പോയി എന്ന പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ഇത്തരം ഒരു നീക്കം ശിവസേന നടത്തുന്നത്.

ലോക്സഭ അല്ലെങ്കില്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളതിനാല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംഘടന ഒറ്റയ്ക്ക് പോകണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധം പിടിക്കുന്നതെന്ന് അദേഹം പറഞ്ഞു.

1997 മുതല്‍ 2022 വരെ തുടര്‍ച്ചയായി 25 വര്‍ഷത്തോളം പിളാതിരുന്ന ശിവസേനയാണ് ബിഎംസി ഭരിച്ചിരുന്നത്. മുംബൈയില്‍ ശിവസേനയുടെ ശക്തി തര്‍ക്കമില്ലാത്തതാണെന്ന് റാവുത്ത് പറഞ്ഞു. മുംബൈയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മത്സരിക്കാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന മുംബൈയില്‍ 24 സീറ്റുകളില്‍ മത്സരിച്ച് 10 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 10 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി നാല് സീറ്റുകള്‍ നേടി. എന്‍.സി.പി. (ശരദ്പവാര്‍) മത്സരിച്ച രണ്ട് സീറ്റുകളില്‍ പരാജയപ്പെട്ടു.

അവിഭക്ത ശിവസേന ബി.ജെ.പി. യുമായി സഖ്യത്തിലായിരുന്നപ്പോഴും ബിഎംസിയിലും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശിവസേന സ്വതന്ത്രമായി മത്സരിച്ചുവെന്ന് അദേഹം പറഞ്ഞു. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 227 മുനിസിപ്പല്‍ വാര്‍ഡുകളിലാണ് മത്സരം നടക്കുക.