മുന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടരായ രാജേശ്വര്‍ സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയായതിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേനാ എം.പി സഞ്ജയ് റാവത്ത്.
ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ സ്വയം സ്ഥാനമൊഴിഞ്ഞ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുകയാണെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് ഒരു വിശ്വാസ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയ എതിരാളികളുടെ ഓഫീസുകളും മറ്റും റെയ്ഡ് ചെയ്യാന്‍ ബി.ജെ.പി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയാണ്. ഇതിന് പ്രതിഫലമായാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നത്,’ റാവത്ത് പറഞ്ഞു. ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ എങ്ങനെയാണ് അവരെ വിശ്വസിക്കാന്‍ സാധിക്കുകയെന്നും റാവത്ത് ചോദിച്ചു.
‘ഉത്തര്‍പ്രദേശില്‍ 50-60 സീറ്റുകളില്‍ ശിവസേന മത്സരിക്കുന്നുണ്ടെന്നും ഒരു വലിയ പാര്‍ട്ടിയായും സഖ്യമുണ്ടാക്കിയല്ല തങ്ങള്‍ മത്സരിക്കുന്നതെന്നും എന്നാല്‍, ചെറിയ സംഘടനകളുമായി ഞങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.
തോല്‍വിയെ ഭയന്ന് തങ്ങളുടെ 15 പത്രികകള്‍ റാവത്ത് പറഞ്ഞു.