നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എൻഡിഎയിൽ ചേർന്നതെന്ന് സമത്വ മക്കൾ കക്ഷി അധ്യക്ഷനും നടനുമായ ശരത് കുമാർ. തമിഴ്നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് നേട്ടമാകും. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി പ്രവർത്തിക്കുമെന്നും ശരത് കുമാർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് നടന്‍ ശരത് കുമാറിന്റെ ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി തമിഴ്നാട്ടില്‍ ബിജെപി സഖ്യത്തില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാംവട്ടവും അധികാരത്തില്‍വരുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് തീരുമാനമറിയിച്ചുകൊണ്ട് ശരത് കുമാര്‍ പറഞ്ഞിരുന്നു.
തിരുനെല്‍വേലി, കന്യാകുമാരി സീറ്റുകളാണ് ശരത്കുമാര്‍ ബിജെപിയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് അറിയുന്നത്. തിരുനെല്‍വേലിയില്‍ നിന്ന് താന്‍ മത്സരിക്കുമെന്ന് ശരത്കുമാര്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു. ബിജെപിയുമായും അണ്ണാ ഡിഎംകെയുമായും അദ്ദേഹം സഖ്യചര്‍ച്ച നടത്തിയിരുന്നു.