ലോകത്തിലെ ഏറ്റവും പ്രസക്തമായ മധുര അവണിയാപുരത്തെ ജല്ലിക്കെട്ടില്‍ ഒന്നാംസ്ഥാനം നേടി ‘ചിന്നമ്മയുടെ’ കാള. മത്സരത്തില്‍ പങ്കെടുത്ത 1000-ലേറെ കാളകളെ പിന്നിലാക്കിയാണ് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയുടെ കാള വിജയിയായത്.
ശശികലയുടെ ഉടമസ്ഥതയിലുള്ള ‘ശക്തികല’ എന്ന കാള മത്സരത്തില്‍ മികച്ചപ്രകടനമാണ് നടത്തിയത്. 10 ലക്ഷം രൂപ വിലയുള്ള ട്രാക്ടറാണ് സമ്മാനം. മത്സരത്തില്‍ പിടികൊടുക്കാതിരിക്കുകയും മികച്ചരീതിയില്‍ വീരന്മാരെ നേരിടുകയും ‘ശക്തികല’ ചെയ്തു.
മയിലാണ്ടിയാണ് ശശികലയുടെ കാളയെ വളര്‍ത്തുന്നത്. ഇയാളാണ് കാളയുമായി അവണിയാപുരത്തെ മത്സരത്തിനെത്തിയത്. മത്സരത്തിന് രജിസ്റ്റര്‍ ചെയ്തതും ഇയാളുടെ പേരിലാണ്. അതിനാല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോഴും ഇത് ശശികലയുടെ കാളയാണെന്ന് വ്യക്തമല്ലായിരുന്നു.
തുടര്‍ന്ന് സമ്മാനം വാങ്ങാന്‍ വേദിയിലേക്ക് എത്തുമ്പോള്‍ തന്നെയാണ് ചിന്നമ്മയുടെ കാളയാണ് ശക്തികലയെന്ന് വ്യക്തമാക്കിയത്. ശശികലയുടെ കാളയെ തനിക്ക് വളര്‍ത്താന്‍ നല്‍കിയതാണെന്നും അവരാണ് ശരിക്കും ഉടമസ്ഥനെന്നും മയിലാണ്ടി വ്യക്തമാക്കിയത്.