2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കുമെന്ന് കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ടോള്‍ ബൂത്തുകള്‍ക്ക് പകരം സംവിധാനമൊരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വാഹനങ്ങളില്‍ നിന്നു തന്നെ ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരും. ഇതിനായി ഫാസ്റ്റ് ടാഗ് പോലുള്ള സംവിധാനമാണ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.
ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. ദേശീയപാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോള്‍ തന്നെ ഓട്ടോമാറ്റിക്കായി ടോള്‍ ഈടാക്കുന്ന രീതിയില്‍ ഉപഗ്രഹ ശൃംഖല വഴി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവര്‍ത്തിപ്പിക്കുക. ടോള്‍ ബൂത്തുകളിലെ സമയ, ഇന്ധന നഷ്ടം ഇല്ലാതാക്കി യാത്ര സുഗമമാകാന്‍ പദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാതകളില്‍ വാഹനം സഞ്ചരിക്കുന്ന ഭാഗത്തെ ടോള്‍ മാത്രം ഇനി നല്‍കിയാല്‍ മതിയാകും. കിലോമീറ്ററുകള്‍ കണക്കാക്കിയാണ് ടോള്‍ പിരിക്കുക. ഒരു ടോള്‍ ബൂത്തില നിന്നും മറ്റൊരു ടോള്‍ ബൂത്ത് വരെ ഇനി പണം നല്‍കേണ്ടതില്ല. പകരം സഞ്ചരിക്കുന്ന ദൂരം കണക്കാക്കി പണം നല്‍കിയാല്‍ മതിയെന്നും അദേഹം വ്യക്തമാക്കി.