ബീഫ് കഴിക്കുന്നതിൽ സവർക്കറിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല: കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്

2024ൽ വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി ഭരണഘടന മാറ്റുമെന്നും സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്നും കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് അവകാശപ്പെട്ടു.

ഭോപ്പാലിൽ ജൻ ജാഗരൺ അഭിയാനിൽ സംസാരിക്കവെ, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആർഎസ്എസ്) പ്രത്യയശാസ്ത്രവുമായാണ് കോൺഗ്രസിന്റെ പോരാട്ടമുണ്ടെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

ഹിന്ദുത്വത്തിന് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

ഹിന്ദുത്വത്തിന് ഹിന്ദുമതവുമായി ബന്ധമില്ലെന്ന് വീർ സവർക്കർ തന്റെ പുസ്തകത്തിൽ പറഞ്ഞിരുന്നു. സവർക്കർ പശുവിനെ ഒരിക്കലും മാതാവായി (അമ്മ) കണക്കാക്കിയിരുന്നില്ലെന്നും ബീഫ് കഴിക്കുന്നതിൽ അദ്ദേഹത്തിന് പ്രശ്‌നമുണ്ടായിരുന്നില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

“ഞങ്ങളുടെ പോരാട്ടം ആർഎസ്എസ് പ്രത്യയശാസ്ത്രത്തോടാണ്. 2024ൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ആദ്യം അവർ ഭരണഘടന മാറ്റുകയും സംവരണം അവസാനിപ്പിക്കുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടുന്നതിനായി കോൺഗ്രസ് പാർട്ടി നവംബർ 14ന് രാജ്യവ്യാപക പ്രക്ഷോഭ പരിപാടിയായ ‘ജൻ ജാഗരൺ അഭിയാൻ’ ആരംഭിച്ചിരുന്നു.