Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

ദളിത് അവഗണനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ രാജിവെച്ചു; യോഗി ആദിത്യനാഥിന് തിരിച്ചടി

, 4:31 pm

ദളിത് അവഗണനയില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിലെ ബഹ്‌റെച്ചില്‍ നിന്നുള്ള ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ബിജെപി സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ഹനുമാന്റെ ജാതിയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് സാവിത്രിഭായ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

രാജ്യത്ത് അമ്പലങ്ങളല്ല വേണ്ടതെന്നും അതുകൊണ്ട് പ്രയോജനം രാജ്യത്ത് മൂന്ന് ശതമാനം മാത്രം വരുന്ന ബ്രാഹ്മണര്‍ക്ക് മാത്രമെയുള്ളുവെന്നും ബിജെപി എം പി സാവിത്രി ഭായി ഭൂലെ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദമായ ഹനുമാന്‍ പരാമര്‍ശത്തിന് മറുപടി പറയവെയാണ് ജനം പട്ടിണി കിടക്കുമ്പോള്‍ ക്ഷേത്രനിര്‍മ്മിതിക്കിറങ്ങുന്ന സംഘപരിവാര്‍ താത്പര്യങ്ങള്‍ക്കെതിരെ ഭൂലെ പൊട്ടിത്തെറിച്ചത്.

തൊഴിലില്ലായ്മ, ദളിതരും പിന്നോക്കക്കാരും നേരിടുന്ന പ്രശ്നങ്ങള്‍ ഇവയെക്കെല്ലാം ക്ഷേത്രനിര്‍മ്മാണം കൊണ്ട് പരിഹാരമാകുമോ എന്നവര്‍ ചോദിച്ചു. ഹനുമാന്‍ ദളിതനും മനുവാദികളുടെ അടിമയുമായിരുന്നുവെന്നും യോഗി അദിത്യനാഥിന് മറുപടി നല്‍കിയ അവര്‍ ദളിതരേയും പിന്നോക്കകാരേയും കുരങ്ങുകളെന്നും ചെകുത്താന്‍മാരെന്നുമാണ് വിളിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഹനുമാന്‍ ദളിതനും മനുഷ്യത്വമുള്ളവനുമായിരുന്നു. ഭഗവാന്‍ രാമന് വേണ്ടി എല്ലാം ചെയ്തിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഒരു വാല്‍ നല്‍കി മുഖം കറുപ്പിച്ചത്. എന്തുകൊണ്ടാണ് അദ്ദേഹത്തെ കുരങ്ങാക്കി മാറ്റിയത്. എല്ലാം ചെയ്തു നല്‍കിയ അദ്ദേഹത്തെ കുരങ്ങിന് പകരം മനുഷ്യനാക്കുകയായിരുന്നു വേണ്ടിയിരുന്നത്.

ആ സമയത്തു പോലും ദളിതരുടെ അവസ്ഥ വ്യത്യസ്തമായിരുന്നില്ല. അന്നും ദളിതനെന്നുള്ള നിലയ്ക്ക് അപമാനം പേറേണ്ടി വന്നു രാവണന്- യോഗിയുടെ വിമര്‍ശക കൂടിയായ ഉത്തര്‍പ്രദേശിലെ ബറൈച്ചില്‍ നിന്നുള്ള എം പി പറഞ്ഞു.

രാജസ്ഥാനിലെ അള്‍വാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ആദിത്യനാഥ് ഹനുമാന്‍ ദളിതനാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഹനുമാന്റെ പേരിലുള്ള എല്ലാ ക്ഷേത്രങ്ങളും പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ദളിത് സംഘടനയായ ഭിം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ഇതിനോട് തിരിച്ചടിച്ചത്. 2014 ല്‍ ബിജെപി എം പി ആയ ഭൂലെ പിന്നീട് ബിജെപി നേതൃത്വത്തിന് അനഭിമതയാവുകയും തുടരെ തുടരെ പാര്‍ട്ടിയെ പ്രസ്താവനകളിലൂടെ ആക്രമിക്കുകയും ചെയ്യുകയാണ്. പാകിസ്ഥാന്റെ പിതാവ് മുഹമ്മദലി ജിന്ന മഹാനായ മനുഷ്യനാണെന്ന് ഭൂലെ ഈയിടെ പറഞ്ഞിരുന്നു

Advertisement