പെൺകുട്ടിയോട് 'ഐ ലവ് യു' എന്ന് ഒരു തവണ പറയുന്നത് കുറ്റമല്ല; പോക്സോ കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് ഒരു തവണ പറയുന്നത് പോക്‌സോ പ്രകാരമുള്ള കുറ്റമല്ലെന്ന് കോടതി. ഗ്രേറ്റര്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 17കാരിയായ പെണ്‍കുട്ടിയോട് ഒരു തവണ ഇഷ്ടമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 23കാരനെതിരെ ചുമത്തിയ പോക്‌സോ കേസ് പരിഗണിക്കവെയാണ് ജഡ്ജി കല്‍പന പാട്ടീലിന്റെ ഉത്തരവ്.

2016ലാണ് കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കുടുംബം ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. വീടിന് അടുത്തുള്ള പൊതു ശുചിമുറി ഉപയോഗിക്കാന്‍ പോയപ്പോഴാണ് ുവാവ് പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞത്. പെണ്‍കുട്ടി ഈ വിവരം അമ്മയോട് പറയുകയും അമ്മ യുവാവിനോട് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറുപടി ഒന്നും ലഭിച്ചില്ല.

വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരവും, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 509, 506 വകുപ്പുകള്‍ പ്രകാരവും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. യുവാവ് നേരത്തെ പെണ്‍കുട്ടിയെ സൈറ്റ് അടിക്കാറുണ്ടായിരുന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

കേസ് പരിഗണിച്ച കോടതി ഒരു തവണ ഇഷ്ടമാണെന്ന് പറയുന്നത് പെണ്‍കുട്ടിയെ അപമാനിക്കുന്നതായി കണക്കാക്കാന്‍ കഴിയില്ല. സ്‌നേഹ പ്രകടമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ എന്നും ചൂണ്ടിക്കാട്ടി. യുവാവിനെതിരെ നല്‍കിയിരുന്ന കേസ് കോടതി റദ്ദാക്കുകയും ചെയ്തു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്