പ്രശാന്ത് ഭൂഷൺ, ട്വിറ്റർ ഇന്ത്യ എന്നിവർക്ക് എതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് സുപ്രീംകോടതി

അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ട്വിറ്റർ ഇന്ത്യ എന്നിവർക്കെതിരെ സുപ്രീംകോടതി ചൊവ്വാഴ്ച സ്വമേധയാ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തു.

ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഇക്കാര്യം പരിഗണിക്കുക.

സുപ്രീം കോടതി രേഖകൾ അനുസരിച്ച്, എസ്‌എം‌സി (സി‌ആർ‌എൽ) 1/2020 എന്ന് അക്കമിട്ട സുവോ മോട്ടോ കേസ് ഇന്ന് വൈകുന്നേരം 3.48 ന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയുടെ സ്വമേധയാ ഉള്ള നടപടിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല എന്നാണ് ലൈവ് ലോ റിപ്പോർട്ട് ചെയ്തത്.

പ്രശാന്ത് ഭൂഷണിന്റെ ഒരു ട്വീറ്റുമായി ബന്ധപ്പെട്ടതാണ് കേസ് എന്നാണ് സൂചന.