Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

ആനത്താരയില്‍ പണിത 27 റിസോര്‍ട്ടുകള്‍ ഉടന്‍ പൂട്ടണമെന്ന് സുപ്രീംകോടതി; 12 എണ്ണത്തിന് രേഖകള്‍ ഹാജരാക്കാന്‍ 48 മണിക്കൂര്‍ സമയം അനുവദിച്ചു

, 12:33 pm

പശ്ചിമഘട്ട മലനിരകളില്‍ ചരിത്രത്തിലുണ്ടാവാത്ത വിധം ഉരുള്‍പൊട്ടല്‍ തുടരുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മനുഷ്യന്റെ കൈയേറ്റങ്ങള്‍ തന്നെ. ജലത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുത്തി ഇടുക്കിയിലും വയനാട് നീലഗിരി കുന്നുകളിലും റിസോര്‍ട്ടുകളും വന്‍ നിര്‍മ്മിതികളും ഉയര്‍ന്നപ്പോള്‍ ഒഴുകി പോകാനാകാതെ കെട്ടിക്കിടന്ന ജലം പലയിടത്തും ബോംബായി മാറുകയായിരുന്നു. ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മ്മിച്ച പ്ലം ജൂഡ് റിസോര്‍ട്ടില്‍ ദിവസങ്ങളായി വിദേശികളടക്കം അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ പറഞ്ഞ പള്ളിവാസലിലെ റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടല്‍; വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

ഇതിനിടെ, ആനകളുടെ സ്വാഭാവിക വഴിയായ ആനത്താരകള്‍ കൈയേറി നിര്‍മ്മിച്ച തമിഴ്‌നാട്ടിലെ നീലഗിരി മലനിരകളിലെ 27 റിസോര്‍ട്ടുകള്‍ പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാനും പരാജയപ്പെട്ടാല്‍ ഉടന്‍ അടച്ചു പൂട്ടാനും മറ്റൊരു 12 റിസോര്‍ട്ടുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, എസ് അബ്ദുള്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരുള്‍പ്പെടുന്ന ബഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ദേശീയ പൈതൃക സമ്പത്താണ് ആനകളെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു അവയുടെ സ്വൈര വിഹാരത്തിന് തടസമുണ്ടാക്കുന്ന നിര്‍മ്മിതികള്‍ അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടത്. നീലഗിരി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള 39 റിസോര്‍ട്ടുകളാണുണ്ടായിരുന്നത്. കളക്ടറോട് ഈ റിസോര്‍ട്ടുകള്‍ അടച്ചു പൂട്ടാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ഇടുക്കിയിലേക്ക് വിനോദ സഞ്ചാരത്തിനും വലിയ വാഹനങ്ങള്‍ക്കും വിലക്ക്; അപകടങ്ങള്‍ ക്ഷണിച്ച് വരുത്തരുതെന്ന് മുന്നറിയിപ്പ്

കൂടാതെ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ആനകളുടെ സുരക്ഷിതമായ പാതയ്ക്ക് വിഘാതമായി നില്‍ക്കുന്നതടക്കമുള്ള പാരിസ്ഥിതിക കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി 22 സംസ്ഥാനങ്ങളിലായി ഏതാണ്ട് 27 ക്രിട്ടിക്കല്‍ മേഖല കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അധികം സംസ്ഥാന സര്‍ക്കാരുകളും ഇതിനോട് പ്രതികരിച്ചിട്ടില്ല.

Advertisement