സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് 5 മണിക്കൂറിനുള്ളില്‍ മൂന്നുതവണ; പ്രതിയ്ക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതിയ്ക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. മുഹമ്മദ് സാദിക്ക് ഖത്രി എന്ന പ്രതിയ്ക്കാണ് കോടതി അവസാന ശ്വാസം വരെ തടവുശിക്ഷ വിധിച്ചത്. പ്രതിയുടെ കൂട്ടാളികളെയും കേസില്‍ ശിക്ഷിച്ചിട്ടുണ്ട്.

പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അഞ്ച് മണിക്കൂറിനുള്ളില്‍ മൂന്നുതവണ പ്രതി പീഡിപ്പിച്ചു. ഇയാള്‍ പിടിയിലാകുമ്പോള്‍ ലൈംഗിക ഉത്തേജനത്തിനുള്ള ഗുളികകളും കണ്ടെത്തിയിരുന്നു. പ്രതിയുടെ ലൈംഗിക വൈതൃകം ബോധ്യപ്പെട്ടതോടെയാണ് കോടതി അപൂര്‍വ വിധി പ്രഖ്യാപനം നടത്തിയത്.

2021 ഒക്ടോബര്‍ 18ന് ആയിരുന്നു സംഭവം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് പരിചയപ്പെട്ട യുവാവിനെ കാണാന്‍ സഹായിക്കാമെന്ന് അറിയിച്ചാണ് വീടുവിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ വലയിലാക്കുന്നത്. മുംബൈയിലേക്ക് പോകാനായിരുന്നു പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. ട്രെയിന്‍ യാത്രക്കിടെയാണ് പെണ്‍കുട്ടിയെ മുഹമ്മദ് സാദിക്ക് പരിചയപ്പെടുന്നത്.

ഉമര്‍ഗം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ മറ്റൊരു ട്രെയിനില്‍ കയറാന്‍ സഹായിക്കാമെന്നുപറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതും മുഹമ്മദ് സാദിക്ക് ആയിരുന്നു. തുടര്‍ന്ന് തളര്‍ന്നുവീണ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു.

അടുത്ത ദിവസം ബോധം വന്ന ശേഷം പെണ്‍കുട്ടി അമ്മാവനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം