സ്കൂളിൽ നിന്ന് പുറത്താക്കിയതിൽ അമർഷം; ഹരിയാനയിൽ പ്ലസ് ടു വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവച്ചുകൊന്നു

ഹരിയാനയിലെ ചണ്ഡിഗണ്ടിൽ പ്ലസ് ടു വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവച്ചു കൊലപ്പെടുത്തി. പിതാവിന്റെ റിവോൾവറുമായെത്തിയ വിദ്യാർഥി പ്രിൻസിപ്പൽ റിതു ചബ്റയുടെ നേർക്കു വെടിയുതിർക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹരിയാന യമുന നഗറിലെ സ്വകാര്യ സ്കൂളിലാണു സംഭവം. തുടർച്ചയായ ദിവസങ്ങളിൽ സ്കൂളിൽ എത്താത്തതിനെ തുടർന്നു വിദ്യാർഥിയെ പ്രിൻസിപ്പൽ സ്കൂളിൽ നിന്നു പുറത്താക്കിയിരുന്നു.

തുടർന്ന് ഇന്ന് ഉച്ചയോടെ സ്കൂളിലെത്തിയ വിദ്യാർഥി അധ്യാപകരോട് തനിക്ക് പ്രിൻസിപ്പലിനെ കാണണമെന്ന് ആവശ്യപ്പെടുകയും, അനുവാദം ലഭിച്ച വിദ്യാർത്ഥി മുറിയിൽ കയറിയുടൻ വെടിയുതിർക്കുകയുമായിരുന്നു. വെടിയൊച്ച കേട്ടെത്തിയ അധ്യാപകരും ജീവനക്കാരും ചേർന്ന് വിദ്യാർത്ഥിയെ പൊലീസിന് കൈമാറി.