ആര്‍ട്ടിക്കള്‍ 370: കശ്മീര്‍ നിയമസഭയില്‍ കയ്യാങ്കളി തുടര്‍ക്കഥയാകുന്നു; സഭയില്‍ എന്തുണ്ടായാലും നടുത്തളത്തിലിറങ്ങി നേരിട്ട് ബിജെപി എംഎല്‍എമാര്‍

ജമ്മുകശ്മീരീലെ നിയമസഭാ സമ്മേളനം തുടങ്ങി ആദ്യദിനം മുതലുണ്ടായ കോലാഹലം സഭയില്‍ തുടര്‍ക്കഥയാകുന്നു. ജമ്മു കശ്മീരില്‍ ആറ് വര്‍ഷത്തിന്റെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ സെഷന്‍ തന്നെ തിങ്കളാഴ്ച ചേരി തിരിഞ്ഞുള്ള ബഹളത്തിലാണ് തുടങ്ങിയത്. മുന്‍ സഖ്യകക്ഷികളായ പിഡിപിയും ബിജെപിയുമായിരുന്നു അന്ന് പരസ്പരം പോരാടിയത്. ഇന്ന് രാവിലെ കശ്മീരില്‍ സഭ ആരംഭിച്ചപ്പോള്‍ സ്വതന്ത്ര എംഎല്‍എ ഷെയ്ഖ് ഖുര്‍ഷീദും ബിജെപിയും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്.

ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന ബാനറുമായി സ്വതന്ത്ര നിയമസഭാംഗമായ ഷെയ്ഖ് ഖുര്‍ഷീദ് സഭയുടെ നടുത്തളത്തിലേക്ക് വന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബിജെപി എംല്‍എമാര്‍ നടത്തളത്തിലേക്ക് ഇറങ്ങി ബാന്നര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ ജമ്മു കശ്മീരിലെ നിയമസഭാ സമ്മേളനം കയ്യാങ്കളിയിലായി. പ്രതിഷേധം കനപ്പിച്ച് ബിജെപി എംഎല്‍എമാരില്‍ ചിലര്‍ സ്പീക്കറുടെ ഡയസിന് നേര്‍ക്ക് നടന്നടത്തു.

ഖുര്‍ഷീദിനെ സഹായിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചില എംഎല്‍എമാര്‍ കൂടി നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ സംഗതി കൂടുതല്‍ വഷളായി. കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് ഇന്നലെ കശ്മീര്‍ സഭ ഒരു പ്രമേയം പാസാക്കിയിരുന്നു. ഈ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുന്നതിനും ഭരണഘടന ഉറപ്പുപറയുന്ന കാര്യങ്ങള്‍ നേടിയെടുക്കാനും ഇതിന് വേണ്ടിയുള്ള ഭരണഘടനാ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനും വേണ്ടി കേന്ദ്രഭരണ പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ഒരു ‘സംവാദം’ സംഘടിപ്പിക്കുന്നത് സംബന്ധിച്ചാണ് ഇന്നലെ പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയത്തില്‍ പ്രതിഷേധിച്ചും ബി.ജെ.പി എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചിരുന്നു. ഇതിന് പിന്നാലെ പിഡിപിയുടെ വഹീദ് പാറയും ഫയാസ് മിറും പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ സജാദ് ഗനി ലോണും പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പ്രമേയം കൊണ്ടുവന്നു. പ്രമേയത്തില്‍ ഷെയ്ഖ് ഖുര്‍ഷീദും ഒപ്പുവെച്ചിരുന്നു. ആ പ്രമേയത്തില്‍ പറയുന്ന കാര്യം ഇങ്ങനെയാണ്.

ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ അവയുടെ യഥാര്‍ത്ഥ രൂപത്തിലും മാറ്റമില്ലാത്ത രൂപത്തിലും പുനഃസ്ഥാപിക്കണമെന്ന് ഈ സഭ അസന്ദിഗ്ധമായി ആവശ്യപ്പെടുന്നു, കൂടാതെ ജമ്മു & കശ്മീര്‍ പുനഃസംഘടന നിയമം 2019 വഴി അവതരിപ്പിച്ച എല്ലാ മാറ്റങ്ങളും പിന്‍വലിച്ചു പഴയ സ്ഥിതിയിലാക്കാന്‍ ആവശ്യപ്പെടുന്നു. ജമ്മു കശ്മീരിന്റെ വ്യതിരിക്തമായ സ്വത്വവും സംസ്‌കാരവും രാഷ്ട്രീയ സ്വയംഭരണവും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള എല്ലാ പ്രത്യേക വ്യവസ്ഥകളും ഗ്യാരണ്ടികളും പുനഃസ്ഥാപിച്ചുകൊണ്ട് അതിന്റെ ഭരണഘടനാപരവും ജനാധിപത്യപരവുമായ പ്രത്യേകതയെ ബഹുമാനിക്കണമെന്നും ഉറപ്പാക്കണമെന്ന ഗവണ്‍മെന്‍്‌റ ഓഫ് ഇന്ത്യയോട് ആവശ്യപ്പെടുന്നു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍