ബെംഗളൂരു കലാപം: എസ്.ഡി.പി.ഐ ഓഫീസുകളില്‍ എന്‍.ഐ.എ റെയ്ഡ്, ആയുധങ്ങൾ പിടിച്ചെടുത്തതായി അധികൃതർ

ബെംഗളൂരു നഗരത്തില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ഓഫീസുകളടക്കം 43 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതായി എന്‍ഐഎ. ബെംഗളൂരുവിലെ നാല് എസ്ഡിപിഐ ഓഫിസുകളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ വാളുകള്‍, കത്തി, ഇരുമ്പുവടികള്‍ എന്നിവ കണ്ടെത്തിയതായി എന്‍ഐഎ പത്രകുറിപ്പില്‍ അറിയിച്ചു.

പ്രവാചകനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു അപകീര്‍ത്തികരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു എന്നാരോപിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഓഗസ്റ്റ് 11-നാണ് കലാപം നടക്കുന്നത്. ആള്‍ക്കൂട്ടം രണ്ട് പൊലീസ് സ്റ്റേഷനുകള്‍ കത്തിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് യുഎപിഎ ചുമത്തിയ കേസ് സെപറ്റംബര്‍ 21-നാണ് എന്‍ഐഎക്ക് കൈമാറിയത്. ഡിജെ ഹള്ളി കേസില്‍ 124 പേരും കെജി ഹള്ളി കേസില്‍ 169 പേരും അറസ്റ്റിലായി. എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷ ഉൾപ്പെടെ 293 പേർ അറസ്റ്റിലായി.

കലാപ ദിവസം എസ്ഡിപിഐ സ്റ്റേറ്റ് സെക്രട്ടറി മുസ്സമ്മില്‍ പാഷയുടെ നേതൃത്വത്തില്‍ യോഗം വിളിക്കുകയും എസ്ഡിപിഐ, പിഎഫ്‌ഐ പ്രവര്‍ത്തകരെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് എന്‍ഐഎ പറയുന്നു. ഡിജെ ഹള്ളി, കെജി ഹള്ളി, പുലകേശി നഗര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ