അനിൽ അംബാനിക്ക് ഓഹരി വിപണിയില്‍ അഞ്ച് വർഷത്തെ വിലക്കേർപ്പെടുത്തി സെബി; ഫണ്ട് തിരിമറി നടത്തിയതിന് നടപടി

ഫണ്ട് തിരിമറി നടത്തിയതിന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുൾപ്പെടെ 24 പേർക്ക് ഓഹരി വിപണിയില്‍ വിലക്കേർപ്പെടുത്തി സെബി. വായ്പാ സ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് നടപടിയെടുത്തത്. അതേസമയം റിലയൻസ് ഹോം ഫിനാൻസിലെ പ്രധാന ഉദ്യോഗസ്ഥരും നടപടി നേരിടണം.

എഡിഎ ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സൺ എന്ന സ്ഥാനവും ആർഎച്ച്എഫ്എല്ലിൻ്റെ ഹോൾഡിംഗ് കമ്പനിയിലെ പരോക്ഷമായ ഷെയർഹോൾഡിംഗും അനിൽ അംബാനി തട്ടിപ്പ് നടത്താൻ ഉപയോഗിവെന്നും സെബി അറിയിച്ചു. ആസ്തികളോ വരുമാനമോ ഇല്ലാത്ത കമ്പനികൾക്ക് കോടികളുടെ വായ്പകൾ അനുവദിക്കുന്നതിൽ കമ്പനിയുടെ മാനേജ്‌മെൻ്റും പ്രൊമോട്ടർമാരും അമിത താൽപര്യം കാണിച്ചുവെന്നും സെബി വ്യക്തമാക്കി.

അനിൽ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും സെക്യൂരിറ്റീസ് മാർക്കറ്റുമായി ഈ കാലയളവിൽ ബന്ധപ്പെടുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. റിലയൻസ് ഹോം ഫിനാൻസിനെ സെക്യൂരിറ്റീസ് മാർക്കറ്റിനെ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും 6 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ആർഎച്ച്എഫ്എല്ലിന്റെ പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനിൽ അംബാനി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തി.

ഇതേതുടർന്ന് ഡയറക്ടർ ബോർഡ് വായ്പാ രീതികൾ അവസാനിപ്പിക്കാൻ ശക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും കോർപ്പറേറ്റ് വായ്പകൾ പതിവായി അവലോകനം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും, കമ്പനിയുടെ മാനേജ്മെൻ്റ് ഈ ഉത്തരവുകൾ അവഗണിച്ചുവെന്നും സെബി കണ്ടെത്തി. എഡിഎ ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സൺ എന്ന സ്ഥാനവും ആർഎച്ച്എഫ്എല്ലിൻ്റെ ഹോൾഡിംഗ് കമ്പനിയിലെ പരോക്ഷമായ ഷെയർഹോൾഡിംഗും അനിൽ അംബാനി തട്ടിപ്പ് നടത്താൻ ഉപയോഗിവെന്നും സെബി അറിയിച്ചു. ആസ്തികളോ വരുമാനമോ ഇല്ലാത്ത കമ്പനികൾക്ക് കോടികളുടെ വായ്പകൾ അനുവദിക്കുന്നതിൽ കമ്പനിയുടെ മാനേജ്‌മെൻ്റും പ്രൊമോട്ടർമാരും അമിത താൽപര്യം കാണിച്ചുവെന്നും സെബി വ്യക്തമാക്കി.

Latest Stories

സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവര്‍ത്തനം; കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ മാധ്യമങ്ങള്‍ മുട്ടുമടക്കുന്നു; വിമര്‍ശിച്ച് ശശികുമാര്‍

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’