''ഒരു ചരിത്രസംഭവം കാണാനുള്ള ആഗ്രഹത്തില്‍ എത്തിയതാണ്'', ക്ഷണിച്ചിട്ടല്ല വന്നതെന്ന് കുമ്മനം

തന്നെ ആരും വിളിച്ചിട്ടല്ല മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ഡല്‍ഹിക്ക് വന്നതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി കുമ്മനത്തെ പരിഗണിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ വെളിപ്പെടുത്തല്‍.

എന്നെ വിളിപ്പിച്ചതൊന്നുമല്ല, ഒരു ചരിത്രസംഭവം കാണാന്‍ ആഗ്രഹം ഉണ്ടായി അത് കൊണ്ട് ഇവിടെ വന്നന്നെയുള്ളു. എനിക്ക് മറ്റൊന്നിനെ കുറിച്ചും അറിയില്ല. മന്ത്രിസ്ഥാനമൊന്നും പ്രതീക്ഷിച്ച് വന്നതല്ല. ഞാന്‍ ബി.ജെ.പിയുടെ മുന്‍സംസ്ഥാന പ്രസിഡന്റാണ്. ചടങ്ങ് കാണാനാണ് വന്നത്. അതിനപ്പുറമൊന്നും എനിക്കറിയില്ല, പറയാനുമില്ല” കുമ്മനം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര മന്ത്രിമാര്‍ ആരൊക്ക എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. നേതൃത്വം വിളിപ്പിച്ചിട്ടാണ് കുമ്മനം ഡല്‍ഹിക്ക് തിരിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര മന്ത്രിമാര്‍ ആരൊക്കെ എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. നേതൃത്വം വിളിപ്പിച്ചിട്ടാണ് കുമ്മനം ഡല്‍ഹിയ്ക്ക് തിരിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് മന്ത്രിപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ഡല്‍ഹിയിലേക്ക് ക്ഷണിക്കുന്നത്.