ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം വിനോദ് കശ്യപ് അറസ്റ്റില്‍. ഡല്‍ഹിയില്‍ കക്‌റോള പ്രദേശത്ത് ‘ആശ്രമം’ സ്ഥാപിച്ചായിരുന്നു വിനോദ് കശ്യപിന്റെ തട്ടിപ്പ്. തന്റെ പക്കല്‍ എത്തിയിരുന്ന സ്ത്രീകളെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പീഡിപ്പിച്ച് വന്നിരുന്നത്.
ദ്വാരക നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ രണ്ട് സ്ത്രീകള്‍ പരാതി നല്‍കിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ആയിരക്കണക്കിന് ഫോളോവര്‍മാരുള്ള യൂട്യൂബ് ചാനലും ആശ്രമത്തിന്റെ പേരില്‍ പ്രതിയ്ക്കുണ്ട്. തങ്ങളുടെ ആഭരണം ഉള്‍പ്പെടെ വിറ്റാണ് സ്ത്രീകള്‍ ഇയാള്‍ക്ക് പണം നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
വന്ധ്യത മുതല്‍ കുടുംബത്തിലെ തര്‍ക്കങ്ങള്‍ വരെയുള്ള വിവിധ പ്രശ്‌നങ്ങളില്‍ താന്‍ പരിഹാരം കാണുമെന്നാണ് ഇയാള്‍ പ്രസംഗങ്ങളില്‍ അവകാശപ്പെട്ടിരുന്നു. ഇയാള്‍ക്കെതിരെ പരാതി നല്‍കിയ രണ്ട് സ്ത്രീകളെയും പ്രതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി പാഡിപ്പിക്കുകയായിരുന്നു.