ഉദ്ധവ് താക്കറെ നാളെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അതേസമയം സത്യപ്രതിജ്ഞ ചടങ്ങിന് ആരെയെല്ലാമാണ് ക്ഷണിക്കുകയെന്ന ഇന്ത്യാ ടുഡേ ടി.വിയുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും ചടങ്ങിന് എന്തായാലും ക്ഷണിക്കുമെന്നും മറ്റു പ്രമുഖ വ്യക്തികളെയും ചടങ്ങിന് ക്ഷണിക്കുന്നുണ്ടെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.
ത്രികക്ഷി സർക്കാരിന്റെ മുഖ്യമന്ത്രിയായിട്ടാണ് ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉപമുഖ്യമന്ത്രിമാരായി കോൺഗ്രസിന്‍റെ ബാലാസാഹേബ് തോറാട്ടും എൻസിപിയുടെ ജയന്ത് പാട്ടീലും നാളെ സത്യപ്രതിഞ്ജ ചെയ്‌ത് അധികാരമേൽക്കും. വൈകീട്ട് അഞ്ച് മണിക്ക് ശിവാജി പാർക്കിലാണ് ചടങ്ങ്. നേരത്തെ ഡിസംബർ 1-ന് നടത്തുമെന്ന് തീരുമാനിച്ച ചടങ്ങാണ് നേരത്തെയാക്കിയത്.