നരസിംഹറാവുവിന്‍റെ സമ്മതവും മൗനവുമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പിന്നില്‍ ; വെളിപ്പെടുത്തലുമായി കുല്‍ദീപ് നയ്യാര്‍

ബാബറി മസ്ജിദ് തകര്‍ക്കലിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദിപ് നയ്യാര്‍. അന്നത്തെ പ്രധാനമന്ത്രി നരംസിംഹ റാവുവിന്റെ സമ്മതത്തോടെയും മൗനാനുവാദത്തോടെയുമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്ന് കുല്‍ദീപ് നയ്യാര്‍ ആരോപിച്ചു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബറി മസ്ജിദ് സംഘര്‍ഷം നടക്കുന്ന വേളയില്‍ നരസിംഹ റാവു തനിക്ക് രണ്ട് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.ഒന്ന് ബാബറി മസ്ജിദ് തകര്‍ക്കാന്‍ അനുവദിക്കില്ല,രണ്ട് താത്കാലികമായി നിര്‍മ്മിച്ച രാമക്ഷേത്രം നീക്കും. എന്നാല്‍ രണ്ടു വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്നും കുല്‍ദീപ് നയ്യാര്‍ പറയുന്നു.

1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് പള്ളി കര്‍സേവകര്‍ തകര്‍ക്കുന്നത്. വൈകീട്ട് 4.45 ഓടെ അവസാന മകുടവും കര്‍സേവകര്‍ തകര്‍ത്തു.

ബാബറി മസ്ജിദ് തകര്‍ക്കലിന്റെ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന ഇന്ന് വി എച്ച് പി ശൗര്യ ദിവസായും, ഇടതുപക്ഷം കരിദിനമായും ആചരിക്കുന്നുണ്ട്. കൂടാതെ ഇന്ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്, രാജ്യമൊട്ടാകെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി